പാലക്കാട് കഞ്ചിക്കോട് ദേശീയപാതയില്‍ നാലരക്കോടി രൂപ കൊള്ളയടിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍.
മൂവരും പണം തട്ടിയ സംഘത്തിലെ അംഗങ്ങളാണ് എന്നാണ് സൂചന. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പെരിന്തല്‍മണ്ണ സ്വദേശികളായ മൂന്നംഗ സംഘത്തെ കാര്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. മൂന്ന് കാറുകളിലും ടിപ്പര്‍ ലോറിയിലുമായി എത്തിയ 15 അംഗ സംഘമാണ് പണം കൊളളയടിച്ചത്.
പ്രതികളുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും.പാലക്കാട് നിന്നാണ് മൂവരെയും പിടികൂടിയത്. അന്വേഷണം തൃശൂരിലേക്കും ബംഗളൂരുവിലേക്കും വ്യാപിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം പണം കടത്തിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന വാഹനങ്ങളില്‍ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.വ്യാപാരികളെന്ന് വ്യാജേന പരാതി നല്‍കിയ പെരിന്തല്‍മണ്ണ സ്വദേശികള്‍ക്ക് കുഴല്‍പ്പണ കടത്തുമായി ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കും..
Content Highlights: They stopped the car on the national highway and looted four and a half crores of rupees; The accused are under arrest
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !