തിരുവോണം ബമ്പര്‍ വിജയികളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശി പാണ്ഡ്യരാജ് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. നാലുപേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്ന് പാണ്ഡ്യരാജ് പറഞ്ഞു. വാളയാറില്‍ നിന്നാണ് ടിക്കറ്റ് എടുത്തതെന്നും നടരാജന്‍, കുപ്പുസ്വാമി, രംഗസ്വാമി എന്നിവരോടൊപ്പം ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്നും പാണ്ഡ്യരാജ് പറഞ്ഞു.
ഈ വര്‍ഷത്തെ ഓണം ബമ്പര്‍ അടിച്ചത് TE 230662 എന്ന നമ്പറിനാണ്. കോഴിക്കോട് സ്വദേശി ഷീബ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഷീബയുടെ ബാവ ലോട്ടറി ഏജന്‍സി പാലക്കാട് വിറ്റ ടിക്കറ്റാണ് 25 കോടിയുടെ ഭാഗ്യസമ്മാനം നേടിയത്.
തമിഴ്നാട് നടരാജന്‍ എന്നയാള്‍ക്കാണ് ലോട്ടറി വിറ്റത് എന്ന് വില്‍പ്പനക്കാരന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നടരാജന്‍ വാങ്ങിയ പത്ത് ടിക്കറ്റുകളില്‍ ഒന്നിനാണ് ബമ്പര്‍ അടിച്ചതെന്നും നാല് ദിവസം മുന്‍പാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതെന്നും വില്‍പ്പക്കാരന്‍ പറഞ്ഞു.
Content Highlights: 25 crore lucky winners found; Thiruvonam bumper for four
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !