Trending Topic: Latest

ജില്ലയിലെ 5 പേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ്

0

മലപ്പുറം ജില്ലയിൽ നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 5 പേരുടെ കൂടി നിപ പരിശോധന ഫലം നെഗറ്റീവ് ആയതായി ജില്ല മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു . ഇതോടെ ജില്ലയിൽ സമ്പർക്ക ഉൾപ്പെട്ട 11 പേരുടെ സ്രവ സാമ്പിളുകൾ നെഗറ്റീവായി. ആകെ 17 പേരുടെ സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിലേക്ക് അയച്ചത്.  6 പേരുടെ ഫലം വരാനുണ്ട്.

സബ് കളക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിൽ ജില്ലാതല വകുപ്പ്  മേധാവികളുടെ നിപ അവലോകന യോഗം നടത്തുകയും പ്രതിരോധ നടപടികൾ വിലയിരുത്തുകയും ചെയ്തു. പുതുതായി ജില്ലയിൽ നിന്നുള്ള ആരും നിപ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. നിരീക്ഷണ പ്രവർത്തനങ്ങൾ സമഗ്രമായി നടന്നു വരുന്നു. സമ്പർക്ക പട്ടികയിലുള്ള എല്ലാവരെയും അവരുടെ പ്രദേശങ്ങളിലെ ആരോഗ്യ പ്രവർത്തകർ ദിവസവും രണ്ട് തവണ ഫോണിൽ വിവരങ്ങൾ അന്വേഷിക്കുകയും ആരോഗ്യനില നിരീക്ഷിക്കുകയും  ചെയ്യുന്നുണ്ട്. ജില്ലാതല നിപ കൺട്രോൾ സെൽ വഴിയും നിരീക്ഷണം നടക്കുന്നുണ്ട്.

Content Highlights: Nipah test results of 5 people in the district are also negative
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !