ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും ബോളിവുഡ് നടി പരിനീതി ചോപ്രയും വിവാഹിതരായി. ഞായറാഴ്ച രാജസ്ഥാനിലെ ഉയദ്പൂരില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലാണ് ഇവരുടെ വിവാഹം നടന്നത്.
ഇസ്റ്റഗ്രാമീലൂടെയാണ് പരിനീതി ഔദ്യോഗിക വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഏറെ നാളായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നെന്നും പരസ്പരം ഒന്നിക്കാതെ ജീവിക്കാന്‍ കഴിയുമായിരുന്നില്ലെന്നും ഒടുവില്‍ ഒന്നിക്കാനുള്ള ഭാഗ്യം ലഭിച്ചെന്നും ദമ്ബതികള്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും നിരവധി മന്ത്രിമാരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുതല്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വരെ, യുവസേനയുടെ ആദിത്യ താക്കറെ, ആം ആദ്മി പാര്‍ട്ടിയുടെ സഞ്ജയ് സിംഗ്, സഞ്ജീവ് അറോറ എന്നിവര്‍ ദമ്ബതികളെ അനുഗ്രഹിക്കുന്നതിനായി രാജസ്ഥാനിലെത്തിയിരുന്നു.
പ്രിയങ്ക ചോപ്ര ആഘോഷങ്ങളുടെ ഭാഗമല്ലെങ്കിലും ഡിസൈനര്‍ മനീഷ് മല്‍ഹോത്ര , ടെന്നീസ് താരം സാനിയ മിര്‍സ, ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ ഉദയ്പൂരിലെത്തി. സെഹ്റബന്ദി ചടങ്ങോടെയാണ് വിവാഹം ആരംഭിച്ചത്. മെയ് 13 ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു രാഘവ് ഛദ്ദയുടെയും പരിനീതിയുടെയും വിവാഹ നിശ്ചയം. ഇരുവരും ലണ്ടനില്‍ ലണ്ടനില്‍ പഠിക്കുമ്ബോഴാണ് പരസ്പരം പരിചയപ്പെടുന്നത്. പഞ്ചാബില്‍ വച്ച് നടന്ന ചംകിലയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരുടെയും പ്രണയകഥ ആരംഭിക്കുന്നത്.
Content Highlights: Aam Aadmi Party leader Raghav Chadha and Bollywood actress Parineeti Chopra got married
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !