യാത്രയ്ക്കിടെ, വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ യുവാവിന്റെ ശ്രമം. നൂറ് കണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ച കേസില്‍ 41കാരനായ ത്രിപുര സ്വദേശി ബിശ്വജിത്ത് ദേബത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുവാഹത്തി- അഗര്‍ത്തല ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. യാത്രാമധ്യേ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാനാണ് യുവാവ് ശ്രമിച്ചത്. ഇത് കണ്ട് വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും തടയാന്‍ ശ്രമിച്ചു. അതിനിടെ ജീവനക്കാരും യുവാവും തമ്മില്‍ അടിപിടിയില്‍ കലാശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിലെ നൂറ് കണക്കിന് യാത്രക്കാരുടെ ജീവന് ഭീഷണി സൃഷ്ടിച്ചതിന് 41കാരനെതിരെ അഗര്‍ത്തല എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനാണ് കേസെടുത്തത്. ബിശ്വജിത്ത് ദേബത്തിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് അഗര്‍ത്തല പൊലീസ് അറിയിച്ചു.
തനിക്ക് വിഷാദ രോഗമുള്ളതായും യാത്രാമധ്യ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേയ്ക്ക് ചാടാന്‍ ശ്രമിച്ചതായും യുവാവ് സമ്മതിച്ചതായി പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Guwahati to Agartala flight passenger tried to open emergency door got treatment from Co-passengers in Indigo
— Ghar Ke Kalesh (@gharkekalesh) September 21, 2023
pic.twitter.com/qLu74Bz8FL
Content Highlights: Attempting to jump out of an emergency door while in flight; The young man was arrested - video
ഏറ്റവും പുതിയ വാർത്തകൾ:



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !