കഴിഞ്ഞ ദിവസം വളാഞ്ചേരി ബസ്റ്റാൻ്റിൽ ഫ്ലാഷ് മോബ് പരിപാടിക്കിടയിൽ ബസ് ജീവനക്കാർക്ക് നേരെ അതിക്രമം കാണിച്ചെന്നും, ബസ്സിൻ്റെ താക്കോൽ ഊരിയെടുത്തന്നും ആരോപിച്ച് വളാഞ്ചേരി മുനിസിപൽ ചെയർമാനെതിരെയും, സെക്രട്ടറിക്കെതിരെയും കേസ്സെടുക്കണമെന്ന് ആവശ്യപ്പെട്ട് വളാഞ്ചേരി മേഖല പ്രൈവറ്റ് ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷനും (CITU), പ്രൈവറ്റ് ബസ്റ്റ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും വളാഞ്ചേരി പോലീസിൽ പരാതി നൽകി.
ബസ്റ്റാൻ്റിൽ പോലീസ് അനുമതിയില്ലാതെ ഇത്തരത്തിൽ ഒരു പരിപാടി നടത്താൻ അനുവാദമില്ലന്നിരിക്കെ നഗരസഭ ചെയർമാനും നഗരസഭ സെക്രട്ടറിയും ഒരു ചെറിയ വിഷയത്തിൻ്റെ പേരിൽ ബസ്സിൽ അധിക്രമിച്ച് കയറുകയും നിയമം കയ്യിലെടുത്തത് അംഗീകരിക്കാനാവില്ലന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സംഘടനാ നേതാക്കൾ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. വിഷയത്തിൽ നടപടി ഉണ്ടായില്ലങ്കിൽ ബസ്സ് പണിമുടക്ക് ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് സംഘടന നിർബന്ധിതമാകുമെന്നും അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അനിൽകറുപ്പത്ത്, വളാഞ്ചേരി ഏരിയ സെക്രട്ടറി അബ്ദുൽ താഹിർ .ദിലീപ്, ജയകുമാർ എന്നിവർ പറഞ്ഞു.
Content Highlights: The incident where the key of the bus was removed.. Complaint to the police against the chairman and secretary of the Valanchery Municipal Corporation..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !