മഞ്ചേരി: പുല്ലാരയില്‍ 65കാരൻ മരുമകന്റെ കുത്തേറ്റ് മരിച്ചു . പുല്ലാര സ്വദേശി അയ്യപ്പന്‍ ആണ് മരിച്ചത്.
മകളുടെ ഭര്‍ത്താവ് പ്രിനോഷിനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുലര്‍ച്ചയോടൊണ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നു.
ഇതിനിടെ രജനിയ്ക്കും കുത്തേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമല്ലെങ്കിലും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പുലര്‍ച്ചെ മൂന്നു മണിയോടുകൂടിയാണ് പ്രതിയെ മഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പിടികൂടിയത്. പ്രതി സ്ഥിരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു. നേരത്തെയും ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു.
അയ്യപ്പന്റെ മൂത്ത മകള്‍ രജനിയുടെ ഭര്‍ത്താവാണ് പ്രതി പ്രിനോഷ്. മദ്യപിച്ച് വീട്ടിലെത്തിയ പ്രിനോഷ് മകനുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിലിടപ്പെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന് കുത്തേറ്റത്. അയ്യപ്പന്റെ വയറിലും തലിയലും ഗുരുതരമായി കുത്തേറ്റു. ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Also: കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം
Read Also: കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ആറ് വയസുകാരിക്ക് ദാരുണാന്ത്യം
Content Summary: A 65-year-old man was stabbed to death by his daughter's husband in Mancheri
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !