തിരുവനന്തപുരം: (mediavisionlive.in) മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് ഇനി എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായി. ആദ്യം തലസ്ഥാനത്തുൾപ്പെടെ പൊതുജനങ്ങൾക്കായി ബസ് പ്രദർശിപ്പിക്കാനും പിന്നീട് വാടകയ്ക്ക് നൽകാനുമാണ് തീരുമാനം. വിവാഹ ആവശ്യം, വിനോദയാത്ര, തീർത്ഥാടനം തുടങ്ങിയവയ്ക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കും (Nava Kerala Bus For Various Value Added Purpose).
കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലാണ് ബസ്. നവകേരള സദസിന്‍റെ എറണാകുളത്തെ പര്യടനംകൂടി പൂർത്തിയായശേഷം ബസ് കെഎസ്ആർടിസിക്ക് വിട്ടുകൊടുക്കും. ബസിന്‍റെ പരിപാലനച്ചുമതല കെഎസ്ആർടിസിക്കാണ്.
സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാൾ കുറവായിരിക്കും വാടക തുക എന്നാണ് വിവരം. ഇത് എത്രയാണെന്ന് തീരുമാനമായിട്ടില്ല. ദിവസം എണ്ണായിരം രൂപവരെ ഈടാക്കാമെന്നാണ് തത്വത്തില്‍ ധാരണയായത്.
കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് സാധ്യത. ബസ് വാടകയ്ക്ക് കിട്ടുമോ എന്നുചോദിച്ച് ഇതുവരെ എഴുന്നൂറിലധികം പേർ അധികൃതരെ വിളിച്ചതായാണ് വിവരം. 1.15 കോടി മുടക്കിയാണ് ഭാരത് ബെൻസിന്‍റെ ബസ് വാങ്ങിയത്. 25 പേർക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. ശുചിമുറിയുള്ള ബസുകൾ സംസ്ഥാനത്ത് കുറവാണ്.
നവ കേരള സദസുമായി ബന്ധപ്പെട്ട ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത് നവകേരള ബസ് ആയിരുന്നു. ഇത്രയും തുക മുടക്കി എന്തിന് ബസ് വാങ്ങിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ മുഖ്യ ആരോപണം. സിപിഎം നേതാവ് എകെ ബാലന്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് തന്നെ യാത്ര കഴിഞ്ഞാല്‍ ബസ് വിനോദ സഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Content Summary: A decision has been made regarding the Navakerala bus in which the Chief Minister and ministers traveled
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !