പാലക്കാട്: നാല് വയസുകാരനെ കഴുത്തു ഞെരിച്ചു കൊന്നു. പാലക്കാട് കൊഴിഞ്ഞാംപാറയിലാണ് ഞെട്ടിക്കുന്ന കൊലപാതകം. വണ്ണാമട തുളസി നഗര്‍ മധുസൂദനന്റെ മകൻ ഋത്വികാണ് മരിച്ചത്.
സംഭവത്തിനു പിന്നില്‍ കുട്ടിയുടെ പിതാവിന്റെ സഹോദര ഭാര്യ ദീപ്തി ദാസാണ്. രാത്രി വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു കൊലപാതകം.
സംഭവത്തിനു പിന്നാലെ കഴുത്തിനു സ്വയം മുറിവേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയ ദീപ്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ മാനസിക ആരോഗ്യ പ്രശ്നങ്ങളുള്ളവരാണെന്നു പൊലീസ് വ്യക്തമാക്കി.
ആരോഗ്യ നില ഗുരുതരമായതിനെ തുടര്‍ന്ന് ദീപ്തിയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
Content Summary: A four-year-old boy was strangled to death
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !