കുര്‍ബാനയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പള്ളിയില്‍ പൊരിഞ്ഞ അടി. പെരുമ്പാവൂര്‍ താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിലാണ് കുര്‍ബാന അര്‍പ്പണത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്.
സിനഡ് നിര്‍ദേശ പ്രകാരമുള്ള ഏകീകൃത കുര്‍ബാന ചൊല്ലണമെന്ന നിര്‍ദേശം ഒരു വിഭാഗം എതിര്‍ത്തതാണ് ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചത്.
പുതിയ രീതിയിലുള്ള കുര്‍ബാന ചൊല്ലണമെന്ന നിര്‍ദേശത്തെ ഭൂരിഭാഗം പേരും എതിര്‍ക്കുകയും, പഴയ രീതിയിലുള്ള കുര്‍ബാന മതിയെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇതോടെ തര്‍ക്കമായി. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം തര്‍ക്കം നീണ്ടു. 6.30 ന് തുടങ്ങേണ്ട കുര്‍ബാന തര്‍ക്കത്തെത്തുടര്‍ന്ന് മാറ്റി.
തര്‍ക്കം കയ്യാങ്കളിയിലെത്തിയതോടെ, പൊലീസ് സ്ഥലത്തെത്തി. മൈക്ക് സ്റ്റാന്‍ഡും മറ്റും വെച്ച് തല്ലാനോങ്ങിയവരെ പൊലീസ് പിന്തിരിപ്പിച്ചു. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കിയതിനെത്തുടര്‍ന്ന് പഴയ രീതിയിലുള്ള കുര്‍ബാന നടത്താമെന്ന് ഇടവക വികാരി സമ്മതിച്ചു. തുടര്‍ന്ന് എട്ടരയോടെയാണ് കുര്‍ബാന അര്‍പ്പണം തുടങ്ങിയത്.
Content Summary: Argument over Mass, beating in church
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !