സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഒരാഴ്ചയ്ക്കിടെ 1800 രൂപയുടെ ഇടിവ് നേരിട്ട സ്വര്‍ണവിലയാണ് ഇന്ന് തിരിച്ചുകയറിയത്. ഇതോടെ വീണ്ടും പവന് വീണ്ടും 46000ന് മുകളില്‍ എത്തി.
ഇന്ന് (14/12/2023) പവന് ഒറ്റയടിക്ക് 800 രൂപ വര്‍ധിച്ച് 46,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. 100 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 5765 രൂപയായി.
ഈ മാസം 4ന് 47,000 കടന്ന് സ്വര്‍ണവില റെക്കോര്‍ഡ് നിലയില്‍ കുതിച്ചു കയറിയ പവന്‍ വില പിന്നീട് കുറയുന്നതാണ് കാണാനിടയായത്. ഓഹരിവിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഡിസംബർ 9 - പവന് 440 രൂപ കുറഞ്ഞ് 45,720 രൂപയായി
ഡിസംബർ 10 - സ്വർണവിലയിൽ മാറ്റമില്ലാതെ
ഡിസംബർ 11 - പവന് 160 രൂപ കുറഞ്ഞ് 45,560 രൂപയായി
ഡിസംബർ 12 - പവന് 80 രൂപ കുറഞ്ഞ് 45,400 രൂപയായി
ഡിസംബർ 13 - പവന് 80 രൂപ കുറഞ്ഞ് 45,320 രൂപയായി
Content Summary: Big jump in gold prices; Again over 46,000
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !