സര്‍വകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാന്‍സലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കണം: ഡോ. കെ.ടി ജലീല്‍

0

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി ഡോ. കെ.ടി ജലീല്‍ എംഎല്‍എ. ഗവര്‍ണറെ താമസിക്കേണ്ടത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസിലല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി അദ്ദേഹത്തെ കുതിരവട്ടത്തോ ഊളമ്ബാറയിലോ കുറച്ചു ദിവസം താമസിപ്പിക്കണമെന്നും കെ.ടി ജലീല്‍ പറഞ്ഞു.കേരളത്തിലെ സര്‍വകലാശാലകളെ കാവി പുതപ്പിക്കാനുള്ള ചാന്‍സലറുടെ ശ്രമങ്ങളെ പല്ലും നഖവും ഉപയോഗിച്ച്‌ എതിര്‍ക്കണം.

സംഘിവല്‍ക്കരണത്തെ പ്രതിരോധിക്കാന്‍ പോരാട്ട ഭൂമികയില്‍ നിലയുറപ്പിച്ച എസ്.എഫ്‌ഐ ചുണക്കുട്ടികള്‍ക്ക് അഭിവാദ്യങ്ങളെന്നും ജലീല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

എസ്.എഫ്‌ഐയുടെ കരിങ്കൊടി സമാധാനപരവും കെ.എസ്.യുവിന്റേത് ആത്മഹത്യാ സ്‌ക്വാഡും ആണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും എസ്‌എഫ്‌ഐക്കാര്‍ക്ക് പൊലീസ് ഒരു ഫീഡിങ് ബോട്ടില്‍ കൂടി കൊടുത്താല്‍ നല്ലതാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഗണ്മാന്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ആയുധം ആണ് ഉപയോഗിച്ചത്. എസ്.എഫ്.ഐ - ഗവര്‍ണര്‍ പ്രഹസനം ആളുകള്‍ കാണുന്നുണ്ട്. സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ആകുമ്ബോഴെല്ലാം ഈ നാടകം കാണാറുണ്ട്. ഗവര്‍ണറും മുഖ്യമന്ത്രിയും ഒക്കച്ചങ്ങാതിമാരാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

Content Summary: Chancellor's efforts to saffronise universities should be resisted tooth and nail: Dr. KT Jalil

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !