രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്നത് കോണ്‍ഗ്രസ് വിലയിരുത്തണം; കുഞ്ഞാലിക്കുട്ടി

0

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസ് വിലയിരുത്തണമെന്ന് കുഞ്ഞാലിക്കുട്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിക്കണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായപ്രകടനം.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള നാടകമാണ് സര്‍ക്കാര്‍-ഗവര്‍ണര്‍ പോരെന്നും ആയതിനാല്‍ രണ്ട് കൂട്ടുരും നടത്തുന്ന നാടകം യുഡിഎഫിന് ഗുണം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇതായിരുന്നു സാഹചര്യമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാണിച്ചു. ഗവര്‍ണര്‍ക്കും രാഷ്ട്രീയ ലക്ഷ്യം. ഗവര്‍ണറുടെ അമിത അധികാരത്തില്‍ സര്‍ക്കാരിനെ നിയമസഭയില്‍ യുഡിഎഫ് പിന്തുണച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നുവെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

നവകേരള സദസിന്റെ ആവശ്യം ഉണ്ടായിരുന്നില്ലെന്ന് സൂചിപ്പിച്ച കുഞ്ഞാലിക്കുട്ടി നവകേരള സദസ്സിലെ പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളോട് ഗാന്ധിയന്‍ രീതിയില്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു. കല്ലെടുത്തെറിഞ്ഞ് പ്രതിഷേധിക്കേണ്ടതുണ്ടോയെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

Read Also: കളിക്കുന്നതിനിടെ കൊതുകുനാശിനി കുടിച്ചു; ഒന്നരവയസുകാരിക്ക് ദാരുണാദ്യം 

Content Summary: Congress should evaluate Rahul Gandhi contesting from Wayanad; Kunhalikutty

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !