നവകേരള യാത്രയെ പിണറായി വിജയൻ ക്രമിനൽ യാത്രയാക്കിമാറ്റിയെന്നു കെപിസിസി സെക്രട്ടറി കെ. പി. നൗഷാദലി പറഞ്ഞു. വളാഞ്ചേരി എടയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരള യാത്രയിലുടനീളം അരങ്ങേറിയ അക്രമ സംഭവങ്ങളെ പിന്തുണക്കുക വഴി ലോകത്തിനു മുന്നിൽ കേരള പോലീസ് കളങ്കിതരായി മതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി. രാജൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.വിനു പുല്ലാനൂർ,കെ. പി. വേലായുധൻ, കെ. വി. ഉണ്ണികൃഷ്ണൻ, സലാം വളാഞ്ചേരി,എം. ടി. അസീസ്, കെ. കെ. മോഹനകൃഷ്ണൻ, പറശ്ശേരി അസൈനാർ,റംല മുഹമ്മദ്, ബഷീർ മാവണ്ടിയൂർ, നൗഫൽ പാലാറ, ശബാബ് വാക്കരത്ത്, ഹാശിം ജമാൻ, ശരത്ത് മേനോക്കി എന്നിവർ പ്രസംഗിച്ചു
Content Summary: Congress workers marched to Valanchery police station.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !