യുവതിയുടെ കൂട്ടുകാരിയെയും ആണ്‍ സുഹൃത്തിനെയുമാണ് കോവളം പൊലീസ് അറസ്റ്റുചെയ്തത്. മലപ്പുറം ഈശ്വരമംഗലം സ്വദേശി ശരത് (28), ഇയാളുടെ പെണ്‍ സുഹൃത്തും മണ്ണാര്‍ക്കാട് എടത്തനാട്ടുകാര വെള്ളാംപാടത്തില്‍ സൂര്യ(33) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതിയാണ് കോവളത്തെ സ്വകാര്യ ഹോട്ടലില്‍ പീഡനത്തിന് ഇരയായത്. കഴിഞ്ഞ 17 നായിരുന്നു സംഭവം. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്ന് പറഞ്ഞായിരുന്നു യുവതിയെ കൂട്ടുകാരിയായ സൂര്യ കോവളത്തേക്ക് കൊണ്ടുവന്നത്. സൂര്യയുടെ ആണ്‍സുഹൃത്തായ ശരത് ഇവര്‍ക്ക് കോവളത്ത് ഹോട്ടലില്‍ മുറിയിയെടുത്തു നല്‍കി.
തുടര്‍ന്ന് ശരത് മദ്യവുമായി എത്തി ജ്യൂസില്‍ മദ്യം ചേര്‍ത്ത് നിര്‍ബന്ധിപ്പിച്ച് യുവതിയെ കുടിപ്പിച്ചു. അര്‍ധബോധാവസ്ഥയിലായ യുവതിയെ ശരത് പീഡിപ്പിച്ചു എന്നാണ് പരാതി. പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂര്യ പകര്‍ത്തുകയും ചെയ്തു. കോവളത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലിചെയ്യുകയാണ് അറസ്റ്റിലായ ശരത്.
Content Summary: drugged with alcohol mixed with juice, sexually assaulted; Her friend and her boyfriend were arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !