കണ്ണൂര്‍: ഇരിട്ടിയില്‍ ഡ്രൈവിങ് ടെസ്റ്റിനിടെ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. നെടുമ്ബുറംചാല്‍ സ്വദേശി ജോസ് ആണ് മരിച്ചത്.
72 വയസായിരുന്നു. ഉടന്‍ തന്നെ മോട്ടോര്‍ വാഹനവകുപ്പിന്റെ വണ്ടിയില്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ ഇരിട്ടി എരുമത്തടത്തെ മോട്ടോര്‍ വാഹനവകുപ്പിന്റെ ഡ്രൈവിങ് ടെസറ്റ് നടത്തുന്ന സ്ഥലത്തുവച്ചായിരുന്നു സംഭവം. എച്ച് എടുക്കുന്നതിനിടെ അവസാനഭാഗത്ത് എത്തിയപ്പോഴാണ് ജോസ് കാറില്‍ കുഴഞ്ഞുവീണത്. ഉടന്‍ തന്നെ അവിടെയുള്ള മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരും ടെസ്റ്റിന് എത്തിയവരും പ്രഥമ ശുശ്രൂഷ നല്‍കി. അതിന് പിന്നാലെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
Content Summary: Elderly man collapsed and died during driving test
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !