കോഴിക്കോട്: ജമ്മു കശ്മീരിന് സംസ്ഥാന പദവി നല്‍കണമെന്ന സുപ്രീം കോടതി വിധി നിരാശജനകമെന്ന് മുസ്ലീം ലീഗ്. ജനഹിതത്തിനെതിരായ വിധിക്കെതിരെ റിവ്യൂ പെറ്റീഷന്‍ നല്‍കുന്ന കാര്യത്തില്‍ സമാനചിന്താഗതിക്കാരുമായി സഹകരിക്കുമെന്ന് ലീഗ് നേതാവ് പിഎംഎ സലാം കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയില്‍ പിഞ്ചുബാലിക മരിക്കാന്‍ ഇടയാക്കിയത് സര്‍ക്കാരിന്റെ അനാസ്ഥയാണ്. മുന്നൊരുക്കമില്ലാത്ത സര്‍ക്കാരിന്റെ നിസംഗനിലാപാടാണ് ഇത്തരം ദുരന്തത്തിന് കാരണം. തീര്‍ഥാടന കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണിക്ക് ജനം എത്തുമെന്നും വലിയ തിരക്ക് അനുഭവപ്പെടുമെന്നും ബോധ്യമുള്ള സര്‍ക്കാര്‍ അതിനനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചില്ല. ഇനിയെങ്കിലും ആവശ്യമായ സൗകര്യങ്ങള്‍ തീര്‍ഥാടകര്‍ക്കൊരുക്കണമെന്നും പിഎംഎ സലാം പറഞ്ഞു.
വ്യത്യസ്ത മതത്തില്‍പ്പെട്ടവര്‍ വിവാഹിതരാകുന്നത് മതവിശ്വാസത്തിനെതിരാണെന്നും അത് മുസ്ലീം ലീഗ് അംഗീകരിക്കുന്നില്ലെന്നും സലാം പറഞ്ഞു. മൂന്നാം സീറ്റ് ചോദിക്കാന്‍ ലീഗ് തീരുമാനിച്ചിട്ടില്ല. വിവിധ അഭിപ്രായങ്ങള്‍ ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്നത്തെ ചര്‍ച്ചയിലുണ്ടായ സാരാംശം നേതൃത്വം അവലോകനം ചെയ്ത ശേഷം യുഡിഎഫ് നേതൃത്വത്തെ അറിയിക്കുമന്നും സലാം പറഞ്ഞു.
Content Summary: Intermarriage is not acceptable; Government fails to provide facilities to devotees at Sabarimala; Muslim League
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !