ബസിന് നേരെ ഷൂ എറിഞ്ഞതിന് എങ്ങനെയാണ് 308-ാം വകുപ്പ് ചുമത്താന്‍ കഴിയുക?; പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി
കൊച്ചി: പെരുമ്പാവൂരില്‍ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
പൊതുസ്ഥലത്ത് വച്ച് പ്രതികളെ മര്‍ദ്ദിച്ചവരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല എന്ന് കോടതി ചോദിച്ചു. നീതി എല്ലാവര്‍ക്കും കൂടിയുള്ളതാണ്. രണ്ട് നീതി എന്തിനെന്നും പെരുമ്ബാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ചോദിച്ചു.
കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം ഉണ്ടായത്. കേസില്‍ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ സമയത്താണ് പൊലീസിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചത്. കേസില്‍ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ 308-ാം വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വധശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വകുപ്പ്. കേസില്‍ 308-ാം വകുപ്പ് എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. ബസിന് നേരെ ഷൂ എറിഞ്ഞ കാരണത്താല്‍ എങ്ങനെയാണ് 308-ാം വകുപ്പ് ചുമത്താന്‍ കഴിയുക? ഓടിക്കൊണ്ടിരുന്ന ബസിന് നേരെയാണ് ഷൂ എറിഞ്ഞത്. ഷൂ ബസിനുള്ളിലേക്ക് പോയില്ലല്ലോ? പിന്നെ എങ്ങനെയാണ് വധശ്രമത്തിന് കേസെടുക്കുന്നത് എന്നും കോടതി ചോദിച്ചു.
കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രതികള്‍ ചിലകാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ചു. ഷൂ എറിഞ്ഞതിന് പിന്നാലെ അവിടെ കൂടിനിന്ന ആളുകള്‍ തങ്ങളെ മര്‍ദ്ദിച്ചു. നവകേരള സദസിന്റെ സംഘാടകര്‍, ഡിവൈഎഫ്‌ഐക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദ്ദിച്ചത്. അപ്പോഴും പൊലീസ് അവിടെ ഉണ്ടായിരുന്നില്ലെന്നും അവര്‍ കോടതിയെ ധരിപ്പിച്ചു. പൊലീസിന് എങ്ങനെയാണ് രണ്ടു നീതി നടപ്പാക്കാന്‍ കഴിയുന്നത് എന്നായിരുന്നു കോടതിയുടെ പ്രതികരണം.
ഇവരെ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവര്‍ എവിടെ?, അവരെ അറസ്റ്റ് ചെയ്‌തോ? കോടതിയില്‍ അവരെ കൊണ്ടുവരേണ്ടതല്ലേ?. ഈ പൊലീസുകാര്‍ ആരോക്കെയാണോ അവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുന്ന വിശദമായ പരാതി എഴുതി നല്‍കാനും പ്രതികളോട് കോടതി ആവശ്യപ്പെട്ടു. മന്ത്രിമാരെ മാത്രം സംരക്ഷിച്ചാല്‍ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണം. ഇവരെ പൊതുസ്ഥലത്ത് വച്ച് ആക്രമിക്കുമ്ബോള്‍ അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് ഉത്തരവാദിത്തമില്ലേ എന്നും കോടതി ചോദിച്ചു.
Content Summary: 'It is not enough to protect only the ministers, the people must also be protected'; Court against the police
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !