കെ എസ് ടി എ ജില്ലാ സമ്മേളനം കാടാമ്പുഴയിൽ.. വി.പി സക്കറിയ ലോഗോ പ്രകാശനം ചെയ്തു

0

2024 ജനുവരി 13, 14 തീയതികളിൽ കാടാമ്പുഴയിൽ വെച്ച് നടക്കുന്ന 33-ാമത് കെഎസ്ടിഎ ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വിപി സക്കറിയ നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ കെ പി ശങ്കരൻ അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എ ഗോപാലകൃഷ്ണൻ, ജില്ലാ പ്രസിഡൻറ് ഇ എസ് അജിത്ത് ലൂക്ക്, പി എം മോഹനൻ,  കെ മുഹമ്മദ് ഷെരീഫ്, കെ കെ അജിത, പി പവിത്രൻ, എസ് അച്യുതൻ, വി പി സുമേഷ്, എം രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വനിതാ സമ്മേളനം, വിദ്യാഭ്യാസ സദസ്സുകൾ, അനുബന്ധ സെമിനാറുകൾ, പൂർവ്വകാല അധ്യാപക നേതാക്കളുടെ സംഗമം, പതാക - ദീപശിഖ - കൊടിമര ജാഥകൾ, അധ്യാപകകലോത്സവം, കായികോത്സവം, വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങളും ശില്പശാലകളും തുടങ്ങിയ വ്യത്യസ്ത അനുബന്ധ പരിപാടികൾ വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കുന്നുണ്ട്.
സമ്മേളനത്തിന്റെ വിജയത്തിനായി കെ എസ് ടി എ ഉപജില്ലാ സെക്രട്ടറി കെ സുന്ദരൻ കൺവീനർ ആയും സിപിഐ (എം) ഏരിയ സെക്രട്ടറി കെ പി ശങ്കരൻ ചെയർമാൻ ആയും 501 അംഗ സംഘാടകസമിതിയും പ്രവർത്തിച്ചു വരികയാണ്

Content Summary: KSTA District Conference in Katampuzha.. VP Zakaria
Logo released

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !