കേരളത്തിലെ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദഗ്ധരുടെ ഏറ്റവും വലിയ സംഘടനയായ ലെൻസ്ഫെഡ് (ലൈസൻസ്ഡ് എൻജിനീയേഴ്സ്& സൂപ്പർവൈസേഴ്സ് ഫെഡറേഷൻ) വളാഞ്ചേരി ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടി 2023 ഡിസംബർ 26 നു ചൊവ്വാഴ്ച വളാഞ്ചേരി - കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ LENS -FIESTA 2023 എന്ന പേരിൽ അരങ്ങേറുകയാണ്.
26 ന് രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം 6 മണി വരെ നടക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടിയിൽ രാവിലെ ജില്ലാസമിതി സംഘടിപ്പിക്കുന്ന, പൊന്നാനി, തിരൂർ, വളാഞ്ചേരി ഏരിയകളിലെ യൂണിറ്റ് എക്സിക്യൂട്ടീവ് മെമ്പർമാരുടെ ലീഡേഴ്സ് അസംബ്ലി' ഉണ്ടായിരിക്കും.
ഉച്ചക്കു ശേഷം എം.എൽ. എ മാർ , പഞ്ചായത്ത് - മുനിസിപ്പൽജനപ്രതിനിധികൾ,
രാഷ്ട്രീയ- സാംസ്കാരിക നേതാക്കൻമാർ , എഞ്ചിനീയർമാർ, വ്യാപാരികൾ, കോൺട്രാക്ടർമാർ, പൊതുജനങ്ങൾ, എഞ്ചിനീയറിംഗ്
വിദ്യാർത്ഥികൾ, തുടങ്ങിയവർ പങ്കെടുക്കുന്ന കെട്ടിട നിർമ്മാണ സദസ്സിൽ കെട്ടിടനിർമ്മാണ രംഗത്തെ നൂതന ആശയങ്ങളും അടിസ്ഥാന വികസനവും പ്രതിസന്ധികളും അടിസ്ഥാനമാക്കിയുള്ള ടോക്ക് ഷോ നടക്കും.
സിൽവർ ജൂബിലിയോടനുബന്ധിച്ച് രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണി വരെ കെട്ടിട നിർമ്മാണ സാമഗ്രികളുടെ എക്സിബിഷൻ ഉണ്ടായിരിക്കും.എക്സിബിഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്നും ലെൻസ്ഫെഡ് ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ലെൻസ്ഫെഡ് സംസ്ഥാന സമിതിയംഗം
ഹൈദർ പി
ഏരിയാ പ്രസിഡണ്ട്
അബ്ദുൾ നാസർ വി
ഏരിയാ സെക്രട്ടറി
സോമസുന്ദരൻ പി പി
ജില്ലാ സമിതിയംഗം
ശ്രീജിത്ത് പി.എം
ഏരിയാ ട്രഷറർ
ഫാസിൽ. പി താജുദ്ധീൻ പി.പി
എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
Content Summary: Lensfed Expo (LENS -FIESTA -2023) on 26th December at Valanchery Kavumpurum Parakkal Auditorium... Entry Free..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !