വിവാഹം രജിസ്റ്റര്‍ ചെയ്യാൻ തദ്ദേശ സ്ഥാപനത്തില്‍ പോകേണ്ട. കെ സ്മാര്‍ട്ട് വരുന്നതോടെ വീഡിയോ കോണ്‍ഫറൻസില്‍ വധൂ വരൻമാര്‍ ഹാജരായാല്‍ മാത്രം മതി.
വിദേശത്തുള്ളവര്‍ക്കാണ് ഇത് ഏറെ സഹായകമാകുക.
ഇപ്പോള്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചാലും വധൂ വരൻമാരും സാക്ഷികളുമൊക്കെ വിവാഹം നടക്കുന്നിടത്തെ തദ്ദേശ സ്ഥാപനത്തിലെത്തി രജിസ്റ്ററില്‍ ഒപ്പിടണം. ഇതാണ് ഇനി ഇല്ലാതാകുന്നത്. ജനുവരി ഒന്നിനു ഉദ്ഘാടനം ചെയ്യുന്ന കെ സ്മാര്‍ട്ട് ആപ്ലിക്കേഷനിലാണ് ഈ സൗകര്യമുള്ളത്.
വിവാഹം കഴിഞ്ഞ് കുറച്ചു ദിവസത്തിനുള്ളില്‍ തന്നെ വിദേശത്തേക്ക് മടങ്ങേണ്ടവര്‍ക്കാണ് ഇതേറ്റവും സൗകര്യമാകുക. ഓണ്‍ലൈൻ വഴി വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും. ഓണ്‍ലൈനായ സര്‍ട്ടിഫിക്കറ്റും ലഭ്യമാകും.
Content Summary: Marriage can now be registered through video conference
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !