കേരളത്തില്‍ ക്രമസമാധാനനില ഭദ്രമാണെന്നു കോഴിക്കോട്ടെ മിഠായി തെരുവിലൂടെ നടന്നു തെളിയിച്ചതിനു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോടു നന്ദി പറയുന്നുവെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്.
ഇന്ത്യയില്‍ വേറൊരു സംസ്ഥാനത്തും ഗവര്‍ണര്‍ക്ക് ഇങ്ങനെ ഇറങ്ങി നടക്കാൻ കഴിയില്ല. അത്ര ഭദ്രമാണു കേരളത്തിലെ ക്രമസമാധാന നില. ഗവര്‍ണര്‍ തന്നെ അതു നേരിട്ട് തെളിയിച്ചെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
''കോഴിക്കോട്ടെ ജനത മിഠായി തെരുവില്‍ നിങ്ങളെ സന്തോഷത്തോടെ ഹല്‍വ തന്ന് സ്വീകരിച്ചു. എന്നാല്‍ നിങ്ങള്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചു നോക്കൂ. ഹല്‍വ തന്ന അതേ കൈകൊണ്ട് നിങ്ങളെ പരാജയപ്പെടുത്തും. അതാണു കോഴിക്കോടിന്റെ ബോധം. മിഠായി തെരുവിലൂടെ നടക്കുമ്ബോള്‍ ആ തെരുവില്‍ നിങ്ങള്‍ക്കു ചോരക്കറ കാണാം. പാവപ്പെട്ടവന്റെ മക്കള്‍ക്ക് പഠിക്കാനുള്ള അവകാശത്തിനായി വിദ്യാര്‍ഥികള്‍ നടത്തിയ പോരാട്ടത്തിന്റെ ചോരക്കറയാണത്. എസ്‌എഫ്‌ഐ എന്ന സംഘടനയുടെ ചോരക്കറയാണ് അത് മിസ്റ്റര്‍ ഗവര്‍ണര്‍.
ഇതേ മിഠായിതെരുവില്‍ പണ്ട് ഒരു തീപിടിത്തം ഉണ്ടായിരുന്നു. അന്നു ഫയര്‍ഫോഴ്സിനും വ്യാപാരികള്‍ക്കും ഒപ്പം ഓടിവന്നു വിദ്യാര്‍ഥികള്‍ ഒരു സംഘടനയുടെ കീഴില്‍ അണിനിരന്നു രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം കൊടുത്തു. ആ സംഘടനയുടെ പേരാണ് എസ്‌എഫ്‌ഐ. കേരളത്തിലെ കലാലയങ്ങളില്‍ റാഗിങ് ഇല്ല. കാരണം സെയ്താലിയുടെ പിന്മുറക്കാരാണ് എസ്‌എഫ്‌ഐ. പട്ടാമ്ബി കോളജില്‍ റാഗിങ്ങിന് എതിരെ പോരാട്ടം നടത്തി രക്തസാക്ഷിയായ സെയ്താലിയുടെ പിൻമുറക്കാര്‍.
പിന്നെ നിങ്ങള്‍ എസ്‌എഫ്‌ഐയുടെ പോരാട്ടത്തെക്കുറിച്ചു പറഞ്ഞുവല്ലോ. അടിയന്തരാവസ്ഥയുടെ നാളുകളില്‍ എസ്‌എഫ്‌ഐയില്‍നിന്ന് രാജിവച്ചാല്‍ മിസ നിയമം ഒഴിവാക്കാം എന്ന് പറഞ്ഞപ്പോള്‍ ജീവിതത്തില്‍നിന്ന് രാജിവയ്ക്കാം എന്നാല്‍ എസ്‌എഫ്‌ഐയില്‍നിന്ന് രാജിവയ്ക്കാൻ തയാറല്ല എന്നു പറഞ്ഞ മുഹമ്മദ് മുസ്തഫയുടെ പിന്മുറക്കാരാണ് എസ്‌എഫ്‌ഐ''- റിയാസ് പറഞ്ഞു.
Content Summary: Minister Muhammad Riaz thanked Governor Arif Muhammad Khan
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !