നടൻ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ ക്ഷമ ചോദിച്ച് സനോജ് റഷീദ്. സോഷ്യൽ മീഡിയയിലൂടെയാണ് മാപ്പ് പറഞ്ഞ് രംഗത്ത് എത്തിയത്. ഒരു യൂട്യൂബ് ചാനലിന്റെ പബ്ലിക് റെസ്‌പോണ്‍സ് വീഡിയോയിലാണ് മമ്മൂട്ടി മരിക്കണം എന്നതാണ് തന്റെ ആഗ്രഹമെന്ന് മട്ടാഞ്ചേരിക്കാരനായ സനോജ് റഷീദ് പറഞ്ഞത്. ഇതിനു പിന്നാലെ വലിയ രീതിയിലുള്ള വിമർഷനങ്ങളാണ് സനോജിനു നേരിടേണ്ടി വന്നത്.
ഖേദം പ്രകടിപ്പിക്കുന്ന വീഡിയോയിൽ ഇങ്ങനെ പറയുന്നു:’ ഇന്നലെ നടന്നത് മദ്യത്തിന്റെ ലഹരിയില്‍ നടന്നതാണ്. മമ്മൂട്ടിയോടും മകനോടും കുടുംബത്തോടും പൊതുസമൂഹത്തോടും ഞാന്‍ മാപ്പ് ചോദിക്കുന്നു..’. സാബു അലി മട്ടാഞ്ചേരി എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്.
2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ പബ്ലിക് റെസ്‌പോണ്‍സ് എടുത്ത ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ ആയിരുന്നു സനോജ് റഷീദ് മ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. മമ്മൂട്ടി മരിക്കണം എന്നതാണ് 2024ല്‍ സംഭവിക്കേണ്ട മാറ്റം എന്നാണ് ഇയാള്‍ പറഞ്ഞത്.
”കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..” എന്നാണ് സനോജ് റഷീദ് പറഞ്ഞത്.
”അഹങ്കാരിയാണ് മമ്മൂട്ടി, അഹങ്കാരം ഒരിക്കലും വച്ച് പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മള്‍ നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്, മോഹന്‍ലാല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ…” എന്നാണ് ഇയാള്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: 'Sorry for saying that Mammootty should die; is addicted to alcohol'; Sanoj asks for forgiveness
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !