വളാഞ്ചേരി പൂക്കാട്ടിരിയിൽ എൻ.എസ്.എസ് ക്യാമ്പിനിടെ അധ്യാപകൻ കുഴഞ്ഞു വീണു മരിച്ചു. പൂക്കാട്ടിരി IRHSS സ്കൂളിലെ ഹിസ്റ്ററി
അധ്യാപകൻ തൃപ്രങ്ങോട് കളരിക്കൽ ടി.കെ സുധീഷാണ്(38) മരിച്ചത്.
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു നടന്നു വരുന്ന സ്കൂളിന്റെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിൽ വ്യാഴാഴ്ച വൈകീട്ട് മുതൽ എസ്കോർട്ടിങ് ടീച്ചറായി എത്തിയതായിരുന്നു.തുടർന്ന് വെള്ളിയാഴ്ച രാവിലെ സ്കൂൾ ഗ്രൗണ്ടിൽ വെച്ചു നടന്ന പ്രഭാത വ്യായാമത്തിനിടെ കുട്ടികൾക്കിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകനാണ് സുധീഷ്. ദീപയാണ് ഭാര്യ. ദർശിത് കൃഷ്ണ, അദ്വിക എന്നിവർ മക്കളാണ്.
നടപടിക്രമങ്ങൾക്കു ശേഷം ശനിയാഴ്ച രാവിലെ 9ന് സംസ്കാര ചടങ്ങുകൾ നടക്കും.
Content Summary: Teacher collapses and dies during NSS camp in Pookattiri, Valancherry
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !