കോഴിക്കോട്: കാക്കൂര്‍ പൊലീസ് സ്‌റ്റേഷനിലെ എസ്‌ഐക്കും പൊലീസുകാര്‍ക്കും നേരെ ആക്രമണം. ഇന്നലെ രാത്രി പത്തരയോടെ ചേളന്നൂരില്‍ വെച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ നാലുപേര്‍ പിടിയിലായി.
സുബിന്‍, ബിജീഷ്, അതുല്‍, അജേഷ് എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായവരെല്ലാം ചേളന്നൂര്‍ സ്വദേശികളാണ്. പൊലീസുകാരെ ആക്രമിക്കുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ചേളന്നൂരില്‍ കുട്ടികള്‍ കരോള്‍ നടത്തിയിരുന്നു. അതിനിടെ ഒരു സംഘം യുവാക്കള്‍ വാഹനങ്ങള്‍ തടഞ്ഞ് പണപ്പിരിവ് നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് എസ്‌ഐ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തുന്നത്.
വാഹനം തടഞ്ഞവരെ കസ്റ്റഡിയിലെടുക്കുമ്ബോഴായിരുന്നു പൊലീസിന് നേര്‍ക്ക് ആക്രമണം ഉണ്ടായത്. എസ്‌ഐ അബ്ദുള്‍ സലാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ്, ഡ്രൈവര്‍ ജിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമത്തില്‍ പൊലീസ് ജീപ്പിന് സാരമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Content Summary: The carol group stopped the car and collected money; attacked the police; Four people were arrested
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !