തൃത്താലയില്‍ സ്‌കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃത്താല വി കെ കടവ് പരേതനായ അറക്കപറമ്ബില്‍ അബ്ദുല്‍ റസാക്ക് മകന്‍ ഫൈസല്‍ (44) ആണ് മരിച്ചത്.
ഇന്ന് രാവിലെ തൃത്താല ഐഇഎസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്ന വഴി നെഞ്ച്‌വേദനയുണ്ടാവുകയായിരുന്നു. പട്ടാമ്ബിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കടുത്ത നെഞ്ചുവേദന തോന്നിയതിനെത്തുടര്‍ന്ന് ഫൈസല്‍ സ്‌കൂള്‍ ബസ് റോഡരികില്‍ നിര്‍ത്തി. ബസിലെ ആയയെ വിവരം അറിയിച്ച ശേഷം സുഹൃത്തിനെ വിവരമറിയിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. ആശുപത്രിയിലെത്തി ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഖബറടക്കം രാത്രി 10 മണിക്ക് വി കെ കടവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. പിതാവ് പരേതനായ അബ്ദുറസാക്ക് , മാതാവ് മറിയ, ഭാര്യ ആയിഷ, മക്കള്‍ മിസ്‌ന, ഫയാസ്.
Content Summary: The driver died of a heart attack while driving the school bus
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !