യു.ഡി.എഫ്. വിചാരണ സദസ്സ് വളാഞ്ചേരിയിൽ.. വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

0

വളാഞ്ചേരി:
 (Mediavisionlive.in) നാട്ടിൽ മൊത്തം ക്യാമറ വെച്ചിട്ടും കുറ്റകൃത്യങ്ങളിൽ യാതൊരു കുറവും വന്നിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ അഭിപ്രായപെട്ടു. കോട്ടക്കൽ നിയോജകമണ്ഡലം യു ഡി എഫ് കമ്മിറ്റി വളാഞ്ചേരിയിൽ സംഘടിപ്പിച്ച വിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയൻ സ്ഥാപിച്ചത് ജനങ്ങളുടെ പോക്കറ്റടിക്കുന്ന ക്യാമറയാണ്. കേരളത്തിൽ നടക്കുന്ന എല്ലാ കരാറുകളിൽ നിന്നും ഒരു വിഹിതം മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.പി പി ഇ. കിറ്റിന്റെ പേരിൽ 1300 കോടിയുടെ അഴിമതിയാണ് നടന്നത്. മഹാമാരിയുടെ കാലത്ത് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയതിലൂടെ വൻ അഴിമതി നടന്നുവെന്നത് കേരളത്തോട് പറഞ്ഞത് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലാണ്.

നവകേരള മർദ്ദന സദസ്സെന്ന് സാംസ്‌കാരിക നായകർപോലും കുറ്റപ്പെടുത്തുന്ന രീതിയിലേക്ക് നവകേരള സദസ്സ് അധഃപതിച്ചു.
ദുരിതമനുഭവിക്കുന്ന സാധാരണക്കാരന്റെ കണ്ണീരൊപ്പാൻ ഒരു നടപടിയും നവകേരള സദസ്സ് കൊണ്ട് സാധിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു.


പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, എം എൽ എ, കെ. എൻ. എ. കാദർ,അഡ്വ. വി. എസ് ജോയ്,പി. ടി. അജയ് മോഹൻ,റിജിൽ മാക്കുറ്റി, കെ. എം. ഗഫൂർ,ബഷീർ രണ്ടത്താണി,മോഹനൻ കാടാമ്പുഴ, പി. സി. എ. നൂർ,പി ഇഫ്തികാറുദ്ധീൻ, ഉമ്മർ ഗുരുക്കൾ, വിനു പുല്ലാനൂർ,ഷൗക്കത്ത് കടക്കാടൻ, സലാം വളാഞ്ചേരി രാജൻ മാസ്റ്റർ

കെ. വി. ഉണ്ണികൃഷ്ണൻ, അഷ്‌റഫ്‌ അമ്പലത്തിങ്ങൽ,വസീമ വേളേരി
ഹസീന ഇബ്രാഹിം, മാനു മാസ്റ്റർ,സജിത നന്നെങ്ങാടൻ തുടങ്ങിയവർ പ്രസംഗിച്ചു.


Content Summary: UDF trial court in Valanchery.. V. D. Satheesan inaugurated

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !