ഡ്രൈവര്‍മാരുടെ ജോലി സംരക്ഷിക്കാൻ ഇന്ത്യയില്‍ ഡ്രൈവറില്ലാ കാറുകള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരി.
ഡ്രൈവര്‍മാരുടെ ജോലി സംരക്ഷിക്കാൻ ഡ്രൈവറില്ലാ കാറുകള്‍ ഇന്ത്യയിലേക്ക് വരാൻ അനുവദിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. ഐഐഎം നാഗ്പൂര്‍ ആതിഥേയത്വം വഹിച്ച സീറോ മൈല്‍ സംവാദിന്റെ ഭാഗമായി ബിസിനസ് ടുഡേയോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്രൈവറില്ലാ കാറുകള്‍ ഇന്ത്യയിലേക്ക് വരാൻ ഒരിക്കലും അനുവദിക്കില്ലെന്നും, കാരണം നിരവധി ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും അത് സംഭവിക്കാൻ അനുവദിക്കില്ലെന്നും ഗഡ്‍കരി പറഞ്ഞു. അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കാറുകളില്‍ ആറ് എയര്‍ബാഗുകള്‍ ഉള്‍പ്പെടുത്തുക, റോഡുകളിലെ ബ്ലാക്ക് സ്‍പോട്ടുകള്‍ കുറയ്ക്കുക, പിഴകള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് സര്‍ക്കാരിന്‍റെ നീക്കങ്ങള്‍.
വാഹന വ്യവസായത്തിലും നൂതന സാങ്കേതികവിദ്യയുടെ ആവശ്യം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ടെസ്‌ല കാറുകള്‍ ഓട്ടോപൈലറ്റ് മോഡ് പോലെയുള്ള നൂതന സാങ്കേതികവിദ്യയും ഉപയോഗിക്കുന്നു. ടെസ്‌ല ഇങ്കിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തെക്കുറിച്ച്, അമേരിക്കൻ വാഹന നിര്‍മ്മാതാക്കളെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ സര്‍ക്കാര്‍ തയ്യാറാണെന്നും എന്നാല്‍ ചൈനയില്‍ നിര്‍മ്മിച്ച് ഇന്ത്യൻ വിപണിയില്‍ വില്‍ക്കുന്നത് സ്വീകാര്യമല്ലെന്നും മന്ത്രി പറഞ്ഞു.
ഇതിനുപുറമെ ഹൈഡ്രജൻ ഇന്ധനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ഗഡ്‍കരി പങ്കുവച്ചു. പൊതു അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് നൂതന സാങ്കേതികവിദ്യ സ്വീകരിക്കാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഹൈഡ്രജനെ ഭാവിയിലെ ഇന്ധനം എന്ന് വിളിക്കുന്ന നിതിൻ ഗഡ്കരി, ഇൻഫ്രാസ്ട്രക്ചര്‍ വര്‍ധിപ്പിക്കാൻ സഹായിക്കുന്ന മികച്ച സാങ്കേതിക വിദ്യ കൊണ്ടുവരുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും ബിസിനസ് ടുഡേയോട് പറഞ്ഞു.
Content Summary: Union Minister Nitin Gadkari announced that driverless cars will not be allowed in India
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !