ഓടുന്ന ട്രെയിനില്‍ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ വീണ് യാത്രക്കാരന്റെ കൈ അറ്റു. തിരുവനന്തപുരത്ത് നിന്നും പൂന്നൈയിലേക്ക് പോവുകയായിരുന്ന നിസാമുദ്ദീൻ സൂപ്പര്‍ഫാസ്റ്റ് എക്‌സ്‌പ്രസിലെ യാത്രക്കാരനായ നാഗ്പൂര്‍ സ്വദേശി രവിയാണ് അപകടത്തില്‍ പെട്ടത്.
ട്രെയിൻ കായംകുളത്ത് നിര്‍ത്തിയപ്പോള്‍ വെള്ളി വാങ്ങുന്നതിന് പുറത്തിറങ്ങിയതാണ് രവി. പിന്നീട് ട്രെയിൻ നീങ്ങിത്തുടങ്ങിയപ്പോള്‍ ചാടിക്കയറുന്നതിനിടെ യുവാവ് പ്ലാറ്റ്‌ഫോമിലേക്ക് വീഴുകയായിരുന്നു.
പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കൈ കുടുങ്ങി അറ്റു പോകുകയായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥരും യാത്രക്കാരും ചേര്‍ന്ന് യുവാവിനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു.
Content Summary: Fell while running into a train; Cut off the young man's hand
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !