തൃശൂര്‍: കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയില്‍ നില്‍ക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ബിജെപി പരിപാടിയില്‍ നടി ശോഭന.
ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തില്‍ കാണുന്നതെന്ന് അദ്യമായാണെന്നും ശോഭന പറഞ്ഞു.
എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാന്‍ വനിത സംവരണബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കല്‍പ്പന ചൗളയും ഒരു കിരണ്‍ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകുമെന്നും ശോഭന പറഞ്ഞു
സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പലയിടത്തും അവരെ അടിച്ചമര്‍ത്തുന്നത് കാണാനാവും. കഴിവും നിശ്ചയദാര്‍ഢ്യമുള്ള ആകാശത്തേക്ക് ആദ്യത്തെ ചുവട് വയ്പ് ആവട്ടെ വനിതാ സംവരണ ബില്‍. ബില്‍പാസാക്കിയ മോദിക്ക് നന്ദി. ഭാരതിയനെന്ന നിലയില്‍ ഏറെ പ്രതിക്ഷയോടെയാണ് ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാന്‍ അവസരം തന്നതില്‍ നന്ദിയെന്നും ശോഭന പറഞ്ഞു.
Content Summary: I have never seen so many women; Actress Shobhana attends a BJP event attended by the Prime Minister
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !