കൊച്ചി: മുസ്ലിം വ്യക്തിനിയമപ്രകാരം ഭര്‍ത്താവ് തലാഖ് ചൊല്ലിയാല്‍ അത് രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനായി മുസ്ലിംസ്ത്രീ കോടതി കയറിയിറങ്ങേണ്ടതില്ലെന്ന് ഹൈക്കോടതി.
മുസ്ലിം വ്യക്തി നിയമപ്രകാരം വിവാഹംകഴിക്കുന്നവര്‍ 2008-ലെ വിവാഹ രജിസ്ട്രേഷന്‍ ചട്ടപ്രകാരം വിവാഹം രജിസ്റ്റര്‍ചെയ്യണം. പിന്നീട് വ്യക്തി നിയമപ്രകാരം വിവാഹമോചനം നേടിയാല്‍ പുരുഷന്മാര്‍ക്ക് പുനര്‍വിവാഹം ചെയ്യാം. വിദേശത്ത് വെച്ച് തലാഖ് ചൊല്ലിയ മുസ്ലിം യുവതിയുടെ പുനര്‍വിവാഹത്തിനായി കോടതിയെ സമീപിച്ചപ്പോഴാണ് ഉത്തരവിട്ടത്.
സ്ത്രീകളുടെ പുനര്‍വിവാഹത്തിന് രജിസ്റ്ററില്‍ വിവാഹമോചിതയാണെന്ന് രേഖപ്പെടുത്തണം. ഇതിനായി ചട്ടമില്ലാത്തതിനാല്‍ കോടതിയെ സമീപിക്കേണ്ട സാഹചര്യമാണുള്ളത്. തുടര്‍ന്നാണ് വിവാഹ രജിസ്റ്ററില്‍ മാറ്റംവരുത്തുന്നതിനായി മുസ്ലിം സ്ത്രീകള്‍ക്ക് കോടതി കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാകരുതെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടത്. ഹര്‍ജിക്കാരി വിവാഹം 2012 ഡിസംബര്‍ 30-നായിരുന്നു. ചട്ടപ്രകാരം രജിസ്റ്റര്‍ചെയ്തു. 2014 ഒക്ടോബര്‍ 30-ന് ഭര്‍ത്താവ് വിദേശത്തുവെച്ച് തലാഖ് ചൊല്ലി. ഇക്കാര്യം മഹല്ല് കമ്മിറ്റിയെ അറിയിക്കുകയും കമ്മിറ്റി വിവാഹമോചന സര്‍ട്ടിഫിക്കറ്റ് നല്‍കുകയുംചെയ്തു. രജിസ്റ്ററില്‍ മാറ്റംവരുത്താനായി ഹര്‍ജിക്കാരി അപേക്ഷ നല്‍കിയെങ്കിലും ചട്ടമില്ലെന്ന കാരണത്താല്‍ നിഷേധിച്ചു.
ഹര്‍ജിക്കാരിയുടെ അപേക്ഷ പരിഗണിച്ച് തലാഖ് ചൊല്ലിയ ഭര്‍ത്താവിനും നോട്ടീസ് നല്‍കി ഒരുമാസത്തിനുള്ളില്‍ രജിസ്റ്ററില്‍ മാറ്റംവരുത്താന്‍ കോടതി നിര്‍ദേശിച്ചു. മാര്യേജ് ഓഫീസര്‍ക്ക് വിവാഹമോചിതയാണെന്ന വിവരം രജിസ്റ്ററില്‍ രേഖപ്പെടുത്താനാകുമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ കോടതിയുടെ ഉത്തരവിന്റെ ആവശ്യമില്ല.
Content Summary: Muslim women do not need to go to court to enter marriage register after pronouncing talaq: HC
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !