എടയൂർ ഗ്രാമപഞ്ചായത്തിന്റെ 2024 25 സാമ്പത്തിക വർഷത്തെ ബജറ്റിൽ 40,61,13,187 രൂപ വരവും 39,13,21,633 രൂപ ചെലവും 1,48,09,554 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന വാർഷിക ബജറ്റ് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡന്റ് കെ പി വേലായുധൻ അവതരിപ്പിച്ചു.
സമ്പൂർണ്ണ ഭവന പദ്ധതിയും കാർഷിക മേഖലയ്ക്ക് മുന്തിയ പരിഗണനയും നൽകി. ഭൗമസൂചിക പദവി നേടിയ എടയൂർ മുളകിന് പ്രത്യേക പരിഗണയും നെൽകൃഷി, വെറ്റില കൃഷി, പൂ കൃഷി, പച്ചക്കറി കൃഷി എന്നിവയ്ക്കും കാർഷിക മേഖലയിൽ ജലസേചന പദ്ധതികൾക്കും മുന്തിയ പരിഗണനയും നൽകിയിട്ടുണ്ട്. വയോജനങ്ങൾക്കും, ഭിന്നശേഷി, വനിതാ വിഭാഗങ്ങൾക്കും അർഹമായ പരിഗണന നൽകിയിട്ടുണ്ട് പട്ടികജാതി ക്ഷേമത്തിന് സേവനമേഖലയ്ക്കും വിദ്യാഭ്യാസ പദ്ധതിക്കും ഭവന നിർമ്മാണത്തിനും പരിഗണന നൽകി.
ഗ്രാമപഞ്ചായത്തിൽ ഹൈടെക് ബഡ്‌സ് സ്കൂൾ, പഞ്ചായത്ത് ഓഫീസ് കെട്ടിടം പുതുക്കിപ്പണിയൽ എന്നിവയ്ക്ക് മുന്തിയ പരിഗണനയും നൽകി.
ഗ്രാമപഞ്ചായത്തിൽ ഹൈടെക് ബഡ്‌സ് സ്കൂൾ, പഞ്ചായത്ത് ഓഫീസ് കെട്ടിടം പുതുക്കിപ്പണിയൽ എന്നിവയ്ക്ക് മുന്തിയ പരിഗണനയും നൽകി.
വൈസ് പ്രസിഡന്റ് അവതരിപ്പിച്ച ബജറ്റിന്മേൽ വൈകീട്ട് 2.40ന് നടന്ന ഭരണസമിതി യോഗത്തിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജഹഫർ പുതുക്കുടി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലുബി റഷീദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന യുനസ്, കെ പി വിശ്വനാഥൻ മെമ്പർ,
കെ ടി നൗഷാദ് മണി മെമ്പർ, പി ടി അയൂബ് മെമ്പർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബജറ്റ് ഭരണാസമിതി യോഗം ഐക്യകണ്ഠേന അംഗീകരിച്ചു
കെ ടി നൗഷാദ് മണി മെമ്പർ, പി ടി അയൂബ് മെമ്പർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ബജറ്റ് ഭരണാസമിതി യോഗം ഐക്യകണ്ഠേന അംഗീകരിച്ചു
Content Summary: Etayur Panchayat Budget: Priority for Hi-Tech Buds School and Complete Housing Scheme, Agriculture Sector and Sanitation Schemes
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !