ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി തങ്ങൾക്കെതിരെ അപകീർത്തി പരാമർശം; പോലീസിൽ പരാതി നൽകി കോട്ടക്കൽ മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി

0


വളാഞ്ചേരി: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സ്വാദിഖലി ശിഹാബ് തങ്ങൾക്കെതിരെ അപകീർത്തികരമായി സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയ ആൾക്കെതിരെ പോലീസിൽ പരാതി നൽകി 
കോട്ടക്കൽ മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി. 

സാദിഖലി തങ്ങളുടെ പടം മോർഫ് ചെയ്യുകയും, വർഗ്ഗീയത ഇളക്കി വിടാനും അതുവഴി നാട്ടിൽ കലാപം ഉണ്ടാക്കുകയും ലക്ഷ്യം വെച്ച് കൊണ്ട്, എടയൂർ സ്വദേശിയായ വ്യക്തിയാണ് ഫൈസ്ബുക്കിൽ പോസ്റ്റ്‌ ചെയ്തതെന്നാണ് സലാം വളാഞ്ചേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

നാട്ടിൽ നിലനിൽക്കുന്ന സാമുദായിക സൗഹാർദ്ദവും പാരസ്പര്യവും ഇല്ലാതാക്കുക എന്നതാണ് പോസ്റ്റിന്റെ ഉദ്ദേശം. കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരാലും ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാട്ടിൽ സമാധാനം നില നിൽക്കാനും, സാമുദായിക സൗഹാർദ്ദം കാത്തു സൂക്ഷിക്കാനും സാദിഖലി ശിഹാബ് തങ്ങൾ നടത്തി വരുന്ന ശ്രദ്ധേയമായ ഇടപെടലുകളെ കേരളം ഒന്നാകെ ശ്ലാഘിച്ചിട്ടുള്ളതാണ്.

സാദിഖലി ശിഹാബ് തങ്ങളെ സോഷ്യൽ മീഡിയകളിലൂടെ അപ്കീർത്തിപെടുന്നവർ ലക്‌ഷ്യമാക്കുന്നത് നാട്ടിൽ കലാപം ഉണ്ടാക്കുക എന്നത് മാത്രമാണ്. ഇത്തരം സാമൂഹ്യ ദ്രോഹികൾക്കെതിരെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകി മാതൃകാപരമായ ശിക്ഷ നൽകണമെന്നും മേലിൽ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാനും നാടിന്റെ സ്വസ്ഥതയും സമാധാനവും നിലനിർത്താനും കുറ്റവാളിക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സലാം വളാഞ്ചേരി ആവശ്യപ്പെട്ടു.

പരാതി നൽകിയതിന്റെ പകർപ്പ്:

Content Summary: League state president Sadiqali made defamatory remarks against them; Kottakal Mandal League General Secretary lodged a complaint with the police

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !