വേങ്ങര: ഊരകം കോട്ടുമലയിലെ പുഴയിൽ വേങ്ങര സ്വദേശികളായ സഹോദരിമാർ മുങ്ങി മരിച്ചു. വേങ്ങര വെട്ടുതോട് സ്വദേശി പടിക്കത്തൊടി സൈതലവിയുടെ മക്കളായ അജ്മല തസ്നി (21) മുബഷിറ (26) എന്നിവരാണ് മരിച്ചത്.
കോട്ടുമലയിലെ മൂത്ത സഹോദരിയുടെ വീട്ടിലേയ്ക്ക് വിരുന്നു വന്നതായിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
വലിയോറ എറിയാടൻ അമീറിന്റെ ഭാര്യയാണ് മുബഷിറ.കുഴിപ്പുറം തെക്കേതിൽ ഫായിസിന്റെ ഭാര്യയാണ് അജ്മല തസ്നി.
Content Summary: Sisters drowned in river in Vengara, Malappuram.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !