ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ ജയസൂര്യയ്‌ക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം സ്വദേശിനിയായ നടി നല്‍കിയ പരാതിയില്‍ കരമന പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിരിക്കെ തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടന്‍ ജയസൂര്യയില്‍ നിന്നും തിക്താനുഭവം നേരിട്ടതായാണ് നടിയുടെ വെളിപ്പെടുത്തല്‍. പ്രത്യേക അന്വേഷണ സംഘം ഇന്നലെ നടിയുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ജയസൂര്യയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസിന് കൈമാറും. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ഡോങ്ക്‌റെയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് തുടര്‍ന്ന് അന്വേഷിക്കുക. സെക്രട്ടേറിയറ്റില്‍ സിനിമാ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Sexual assault: A case has been registered against Jayasurya again
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !