മലപ്പുറം: കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി. ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനാണ് നടപടി.
ബസ് ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്ബാടി സ്വദേശിയായ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അബ്ദുള്‍ അസീസിന്റെ ലൈസന്‍സ് ആണ് പൊന്നാനി എംവിഡി ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.
കെഎസ്‌ആര്‍ടിസി ബസ് ഓടിക്കുന്നതിന്റെ ഇടയ്ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബസിലെ യാത്രക്കാരി പകര്‍ത്തിയിരുന്നു. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നതോടെയാണ് ഡ്രൈവര്‍ക്കെതിരെ എംവിഡി നടപടിയെടുത്തത്.
Content Summary: KSRTC driver using mobile phone while travelling; MVD with license suspended
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !