![]() |
പ്രതീകാത്മക ചിത്രം |
സംസ്ഥാനത്തെ ന്യൂനപക്ഷ കമ്മീഷൻ നവംബർ ഒന്ന് മുതല്‍ വാട്സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുമെന്ന് ചെയർമാൻ അഡ്വ. എ. എ. റഷീദ് അറിയിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബർ ഒന്നിന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് നിർവഹിക്കും.
പരാതികള്‍ നിലവില്‍ നേരിട്ടും ഇ- മെയില്‍, തപാല്‍ മുഖേനയും സ്വീകരിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ഇപ്പോള്‍ വാട്‌സ് ആപ്പിലൂടെയും പരാതി സ്വീകരിക്കുന്നത്. പരാതികള്‍ 9746515133 നമ്ബറില്‍ അയക്കാവുന്നതാണ്. കൂടാതെ പരാതികള്‍ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള ജനകീയ ഇടപെടലാണ് ഈ പുതിയ സംരംഭത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് അഡ്വ. എ. എ. റഷീദ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കമ്മീഷനില്‍ വാട്‌സ് ആപ്പിലൂടെ പരാതി സ്വീകരിക്കാനുള്ള സംവിധാനം ഒരുങ്ങുന്നത്.
വാട്‌സ് ആപ്പ് മുഖേന ഇങ്ങനെ പരാതി സ്വീകരിക്കുന്നത് വഴി സംസ്ഥാനത്തെ നാല്‍പ്പത്തിയാറ് ശതമാനം വരുന്ന ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് ഞൊടിയിടയില്‍ കമ്മീഷനെ സമീപിക്കുന്നതിനും പരാതികള്‍ സമർപ്പിക്കുന്നതിനും വേഗത്തില്‍ പരിഹാരം കാണുന്നതിനും കഴിയും.
Content Summary: The Minority Commission will now also accept complaints on WhatsApp
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !