തിരി തെളിയാൻ ഇനി മൂന്ന് നാൾ കൂടി.. വേദിയാകുന്നത് പോട്ടൂർ മോഡേൺ ഹയർ സെക്കണ്ടറി സ്കൂൾ.. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ
എടപ്പാൾ ഉപജില്ല കലോത്സവം നവംബർ 4, 5, 6, 7 തീയ്യതികളിൽ മോഡേൺ ഹയർ സെക്കന്ററി സ്‌കൂൾ പോട്ടൂരിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കലോത്സവത്തിൻ്റെ ഉദ്ഘാടനം തിരൂർ വിദ്യാഭ്യാസ ജില്ലാഓഫീസർ സാബു.പി.വി നിർവ്വഹിക്കും. എടപ്പാൾ ഉപജില്ലയിലെ തൊണ്ണൂറോളം സ്‌കൂളുകളിൽ നിന്നായി 5000-ത്തോളം കലാ പ്രതിഭകൾ മത്സരങ്ങളിൽ മാറ്റുരക്കും.
ആദ്യദിനത്തിൽ വേദി -1 ൽ വെച്ച് ഭിന്നശേഷി വിദ്യാർഥികളുടെ കലാമേള നടക്കും.
ഉപജില്ല കലോത്സവം പരാതിരഹിതമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു. 10 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്
അച്ചടക്കം ഉറപ്പുവരുത്തുന്നതിന് പൊന്നാനി പോലീസിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ
എടപ്പാള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി വി ഹൈദരാലി, പോട്ടൂര്‍ മോഡേണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ എന്‍ മൊയ്തുണ്ണി, പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ പി വി സുഭാഷ്, സി പി മോഹനന്‍, അടാട്ട് രഞ്ജിത്ത്, പി ഹസന്‍, മുഹമ്മദ് ജലീല്‍ എന്നിവര്‍ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !