വളാഞ്ചേരി: ദേശീയപാത വട്ടപ്പാറയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. കർണാടക തുംകൂർ ജില്ലയിലെ മധുഗിരി ബ്രഹ്മസമുദ്ര ഗിരെഗൗദനഹള്ളി ബാഷ നായിക്ക് (40) ആണു മരിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം. ദേശീയപാതയിലെ പ്രധാന അപകടകേന്ദ്രമായ വട്ടപ്പാറ മുടിപ്പിൻവളവിൽ മറിഞ്ഞ ലോറി റോഡിൽനിന്ന് മുപ്പതടി താഴ്ചയിലെ കൊക്കയിലേക്ക് കൂപ്പുകുത്തിവീണു. കീഴ്‌മേൽ മറിഞ്ഞ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് മുകളിലേക്കെത്തിച്ചത്. ഉടനെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആദ്യം ഓടിയെത്തിയ നാട്ടുകാർക്കൊപ്പം വളാഞ്ചേരി പോലീസും തിരൂരിൽനിന്നുവന്ന അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
കർണാടകയിലെ ഹൂബ്ലിയിൽനിന്ന് തിരുവനന്തപുരത്തേക്ക് ചോളവുമായി പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. വീഴ്ചയിൽ ക്യാബിനും ബോഡിയും വേർപെട്ടു. ദേശീയപാത 66-ന്റെ നിർമാണവുമായി ബന്ധപ്പെട്ട് വട്ടപ്പാറയിലുള്ള കരാർ കമ്പനിയായ കെ.എൻ.ആർ.സി.എലിന്റെ തൊഴിലാളികളും ഉദ്യോഗസ്ഥരും അവരുടെ വലിയ ക്രെയിനുപയോഗിച്ചാണ് വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്. തിരൂർ ഡിവൈ.എസ്.പി ഉൾപ്പെടെയുള്ള പോലീസുദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Video:
Content Summary: The driver died after the truck overturned on the national highway.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !