നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ജയിലിലായ ബോബി ചെമ്മണൂരിന് വഴിവിട്ട രീതിയില്‍ സഹായം ചെയ്ത സംഭവത്തില്‍ രണ്ടു ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. മധ്യമേഖലാ ജയില്‍ ഡിഐജി പി ജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജയില്‍ മേധാവിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.
കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന്റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്റെ മുറിയില്‍ കൂടിക്കാഴ്ചയക്ക് അവസരം നല്‍കിയെന്നാണ് ജയില്‍ മേധാവിയുടെ കണ്ടെത്തല്‍. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ കടുത്ത നടപടി.
Content Summary: Misguided help to Bobby Chemmanur; Jail DIG and Superintendent suspended
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !