Trending Topic: Latest

'ലഹരി ഉപയോഗിച്ച് യാസിർ ഷിബിലയോട് കാണിച്ചിരുന്നത് ക്രൂരമായ ലൈംഗികത വൈകൃതം': ഈങ്ങാപ്പുഴ കൊലപാതകത്തിലെ വിവരങ്ങൾ...

0

താമരശേരി ഈങ്ങാപ്പുളയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കെലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താമരശേരി പൊലീസ് സ്റ്റേഷൻ ലീഗൽ എയ്ഡ് ക്ലിനിക് വളണ്ടിയർ. ലഹരിക്കടിമയായിരുന്ന യാസിർ പലപ്പോഴും ലഹരി ഉപയോഗിച്ചെത്തി ഷിബിലയെ ക്രൂരമായ ലൈംഗികത വൈകൃതത്തിന് ഇരയാക്കിയതായി ലീഗൽ എയ്ഡ് ക്ലിനിക് വളണ്ടിയർ പറഞ്ഞു. ശാരീരിക മർദനത്തിലുപരി ഇക്കാര്യമാണ് വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് ഷിബിലയെ നയിച്ചതെന്നും ഇവർ പറഞ്ഞു.

കൊല്ലപ്പെട്ട ഷിബിലയോട് ഭർത്താവ് യാസിർ ചെയ്ത കൊടും ക്രൂരതയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. യാസറിന്റെ ലഹരി ഉപയോഗം കുടുംബ വഴക്കിലേക്ക് എത്തിയതിന് പിന്നാലെ ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തനിക്ക് യാസിറിനൊപ്പം ജീവിക്കേണ്ട എന്നു പറഞ്ഞ് കണ്ണീരോടെയാണ് ഷിബില പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയതെന്ന് ക്ലിനിക് വളണ്ടിയർ പറയുന്നു.

മയക്കുമരുന്ന് ലഹരിയിൽ ക്രൂരമായ ലൈംഗികത വൈകൃതമാണ് യാസിർ ഷിബിലയോട് ചെയ്തത്. സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കാര്യങ്ങൾ തിരക്കിയ സാമൂഹ്യപ്രവർത്തകയോട് ഷിബില ഇക്കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. വിവാഹം കഴിഞ്ഞിട്ട് അഞ്ച് വർഷമായെങ്കിലും ഒരു വർഷത്തോളം മാത്രമാണ് ഇരുവരും സ്നേഹത്തോടെ കഴിഞ്ഞത്. അതിന് ശേഷം രാവും പകലും യാസിർ മദ്യപിച്ചെത്തി ഷിബിലിയെ ഉപദ്രവിക്കുമായിരുന്നു. രാത്രികാലങ്ങളിലെ ലൈംഗിക വൈകൃതമാണ് ഷിബിലയെ തളർത്തിയതെന്നും ഇനി യാസിറിൻ്റെ കൂടെ പോകണ്ടെന്ന് ഷിബില പറഞ്ഞിരുന്നെന്നും ക്ലിനിക് വളണ്ടിയർ പറഞ്ഞു.

കഴിഞ്ഞ ജനുവരി 18ന്, യാസറിൻ്റെ സുഹൃത്തായ ആഷിക് ഉമ്മ സുബൈദയെ കൊലപ്പെടുത്തിയ വാർത്ത കേട്ട ശേഷം യാസിറിന്റെ ഭാര്യ ഷിബില ഭയത്തിലാണ് കഴിഞ്ഞിരുന്നത്. ഷിബില ഭയപ്പെട്ടതുപോലെ തന്നെ ഒടുവിൽ അത് സംഭവിച്ചു. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഷിബിലയുടെ കഴുത്തിലാണ് യാസർ കുത്തിയത്. ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കഴുത്തിലുള്ളത്. ശരീരമാസകലം യാസിർ കുത്തിപ്പരിക്കേൽപ്പിച്ച മറ്റ് 11 മുറിവുകളും. തടയാൻ ശ്രമിച്ച മാതാപിതാക്കളെയും യാസർ കുത്തിപ്പരിക്കേൽപ്പിച്ചു.

ലഹരി ഉപയോഗിക്കുന്നത് നിർത്താൻ ഷിബില പലവട്ടം യാസിറിനോട് ആവശ്യപ്പെട്ടിരുന്നു. അനുസരിക്കാതെ വന്നതോടെയാണ് ഷിബില കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോയത്. ഫോൺ വിളിച്ചും സാമൂഹിക മാധ്യമങ്ങൾ വഴിയും യാസർ ഉപദ്രവം തുടർന്നതോടെ ഷിബിലയും വീട്ടുകാരും താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഫെബ്രുവരി 28-ന് പരാതി നൽകിയിരുന്നു. ഷിബിലയുടെയും കുഞ്ഞിന്റെയും വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും യാസിറിന്റെ വീട്ടിലായിരുന്നു. പൊലീസിൽ പരാതി നൽകിയതിൽ പ്രകോപിതനായ യാസിർ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ച് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. എന്നാൽ പൊലീസിന്റെ തുടർ നടപടികൾ മധ്യസ്ഥ ചർച്ചയിൽ ഒതുക്കുകയായിരുന്നു.

Content Summary: 'Yasir was showing Shibila a cruel and perverted sexual act while intoxicated': Details of the Eengapuzha murder...

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !