Trending Topic: Latest

സൗദിയിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ പരിയാപുരം സ്വദേശി മരിച്ചു

0
അബ്ദുൽ സമദ്

സൗദി അറേബ്യ|ദമ്മാമിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ പരിയാപുരം സ്വദേശി മരിച്ചു. നെല്ലിത്തല സ്വദേശി പുഴക്കര അബ്ദുൽ സമദ് (44) ആണ് ദമ്മാം മെഡിക്കൽ കോംപ്ലക്‌സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. 

ഡെൽറ്റ ഇലക്ട്രിക്കൽ ആന്റ് മെക്കാനിക്കൽ കമ്പനിയിലെ ജീവനക്കാരനായിരുന്നു. ജോലി ആവശ്യാർഥം റിയാദിൽ നിന്ന് ദമ്മാമിലേക്ക് പോകവേയാണ് അപകടം സംഭവിച്ചത്. സ്വദേശി പൗരൻ ഓടിച്ച വാഹനം അബ്ദുൽ സമദിന്റെ പിക്കപ്പ് വാനിനു പിറകിൽ ഇടിച്ചുമറിഞ്ഞാണ് അപകടം. ദമ്മാമിൽ നിന്ന് 150 കിലോ മീറ്റർ അകലെ അൽ ഹസക്ക് സമീപം ഹുറൈമ എന്ന സ്ഥലത്ത് കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അപകടം. കാലിനും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റ് ദമ്മാം മെഡിക്കൽ കോംപ്ലക്‌സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സർജറിക്ക് ശേഷം ഹൃദയാഘാതം സംഭവിച്ചതാണ് മരണ കാരണം.

നേരത്തെ ദുബൈയിലും ഒമാനിലും പ്രവാസിയായിരുന്ന അബ്ദുൽ സമദ് രണ്ട് വർഷമായി സൗദിയിലാണ്. പുഴക്കര സൈതാലിക്കുട്ടി-കൂട്ടായി കക്കോട്ട് കുഞ്ഞിമാച്ചൂട്ടി ദമ്പതികളുടെ രണ്ടാമത്തെ മകനാണ്. കക്കോട്ട് ജസീറയാണ് ഭാര്യ. മക്കൾ: സജ മറിയം, സാൻവ്, സഖഫ്.

സഹോദരങ്ങൾ; അബ്ദുനാസർ (ഒമാൻ), അബ്ദുറഊഫ് (ഫാമിലി സൂപ്പർമാർക്കറ്റ്, പരിയാപുരം), ജംഷീബ, സലീം വള്ളിയേങ്ങൽ (സഹോദരീ ഭർത്താവ്). ഖബറടക്കം നാളെ (വ്യാഴം) രാവിലെ 10മണിക്ക് പരിയാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കമ്പനി മാനേജ്‌മെന്റിനോടൊപ്പം കെഎംസിസി അൽ കോബാർ ഏരിയ കമ്മിറ്റി പ്രസിഡന്റ് ഇഖ്ബാൽ ആനമങ്ങാട്, വെൽഫെയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവർ മുൻകൈ എടുത്തു.

Content Summary: A native of Tirur Pariyapuram who was undergoing treatment for injuries sustained in a vehicle accident in Saudi Arabia has died.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !