ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി ഉയര്‍ന്നു. മരിച്ചവരില്‍ ഒരാൾ മലയാളിയാണ്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ (65) ആണ് വെടിയേറ്റ് മരിച്ചത്. മകളുടെ മുന്നിൽവച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. മരിച്ചവരിൽ രണ്ട് പേര്‍ വിദേശികളാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ന് രാവിലെയാണ് രാമചന്ദ്രനും കുടുംബവും പഹൽഗാമിലെത്തിയത്. നിരവധിപേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ അനന്ത്‌നാഗിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറില്‍ എത്തി. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
Content Summary: Death toll in Pahalgam rises to 26; one Malayali among those killed
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !