യുവപ്രതിഭാ പുരസ്‌കാരം: നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

0

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2024-ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നതിനും മികച്ച ക്ലബ്ബുകള്‍ക്ക് അവാര്‍ഡിന് അപേക്ഷിക്കുന്നതിനുമുള്ള തീയതി നീട്ടി. 2025 സെപ്റ്റംബര്‍ 25 വൈകുന്നേരം 5 മണി വരെ അപേക്ഷ നല്‍കാം.

സംസ്ഥാന യുവജന ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്, യുവ, അവളിടം ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. ജില്ലാതലത്തില്‍ തിരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് മുപ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ജില്ലാതലത്തില്‍ അവാര്‍ഡിന് അര്‍ഹത നേടിയ ക്ലബ്ബുകളെ സംസ്ഥാനതലത്തില്‍ അവാര്‍ഡിനായി പരിഗണിക്കും. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. അപേക്ഷകള്‍ നല്‍കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 25. മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അപേക്ഷാഫോറവും അതത് ജില്ലാ യുവജന കേന്ദ്രങ്ങളിലും സംസ്ഥാന യുവജന ബോര്‍ഡിന്റെ www.ksywb.kerala.gov.in എന്ന 
വെബ്‌സൈറ്റിലും ലഭിക്കും. 
ഫോണ്‍: 0471 2733139,2733602,2733777

Content Summary: Yuva Pratibha Award: Deadline for submitting nominations extended

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !