സർക്കാറിൻ്റെ വിവിധ ക്ഷേമപദ്ധതികൾക്കായി അപേക്ഷാ ഫോം വിതരണം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും സ്വകാര്യ വ്യക്തികൾ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി.ആർ വിനോദ് അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്ന ഘട്ടത്തിൽ ക്ഷേമ പദ്ധതികളുടെ പേരിൽ ഗുണഭോക്താക്കളിൽ നിന്ന് സ്വകാര്യ വ്യക്തികളും സംഘടനകളും അപേക്ഷ സ്വീകരിക്കുന്നത് പെരുമാറ്റചട്ട ലംഘനമാണ്. ഇത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
Content Summary: Private individuals have not been entrusted with accepting applications for government welfare schemes - District Collector
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !