നിലവാരമില്ലാത്ത സ്പിൻ പിച്ചുകൾ തയ്യാറാക്കി സ്വയം കുടുങ്ങിയ ഇന്ത്യൻ ടീം

0


കൊൽക്കത്തയിലെ ഈദൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്ക ചരിത്രം കുറിച്ചു. ടെംപ ബാവുമയുടെ നേതൃത്തത്തിൽ ആഫ്രിക്കൻ ടീം 30 റൺസിന്‌ വിജയിച്ചു. ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യക്കു ജയിക്കാൻ വേണ്ടത് വെറും 124 റൺസ് മാത്രം ആയിരുന്നു. ലോകോത്തര ബാറ്റിങ് നിര എന്നറിയപ്പെട്ടിരുന്ന ഇന്ത്യക്കു ഒരു ടെസ്റ്റ് മത്സരത്തിൽ അവസാന ദിവസം 124 റൺസ് എടുക്കാൻ കഴിഞ്ഞില്ല എന്നത് തികച്ചും അത്ഭുതാവഹം തന്നെ. അതിന്റെ കാരണം അന്വേഷിച്ചു പോയാൽ ഞെട്ടിപ്പിക്കുന്ന ചില കാര്യങ്ങൾ വ്യക്തമാവുo. നമ്മൾ സ്പിൻ ബൗളിങ്ങിൽ മറ്റു രാജ്യങ്ങളെക്കാൾ ഒരുപാട് മുന്നിൽ ആണെന്നും അതുകൊണ്ടു സ്പിന്നിന് അനുകൂലമായ ഒരു പിച്ച് നമ്മുടെ നാട്ടിൽ നടക്കുന്ന മത്സരങ്ങളിൽ തയ്യാറാക്കുന്ന ഒരു രീതി പണ്ടേ നമ്മുടെ ബോർഡ് സ്വീകരിക്കാറുണ്ട്. അങ്ങിനെ അവസാന ദിവസം ബാറ്റ് ചെയ്യാൻ പറ്റാത്ത സ്ഥിതി ഉണ്ടാക്കി നമ്മുടെ സ്പിന്നർമാർ ലോകോത്തര നിലവാരം പുലർത്തുന്നവരാണ് എന്നുവരുത്തിത്തീർത്ത് എതിരാളിയെ കറക്കി വീഴ്ത്തി വൻ വിജയങ്ങൾ നേടിയ ചരിത്രം നമ്മുടെ ബോർഡിന് നിരവധി ഉണ്ട്. എന്നാൽ , ഈ തന്ത്രം വല്ലപ്പോഴും തിരിച്ചടിച്ച ചരിത്രവും നമുക്കുണ്ട് എന്ന കാര്യവും പലരും മറന്നു പോവുന്നു. പഴയകാല ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ ഇത് വ്യക്തമാവും. ആ തന്ത്രം പാളിയതാണ് ഇന്നലെ ദക്ഷിണാഫ്രിക്കെതിരെ ഇന്ത്യ തകർന്നടിയാൻ കാരണം. ഈ സ്പിന്നിന് അനുകൂല പിച്ചിൽ ആഫ്രിക്കൻ സ്പിന്നർമാർ തകർന്നാടിയപ്പോൾ ഇന്ത്യൻ ബാറ്റിങ് നിരക്ക് ഒന്നും ചെയ്യാൻ പറ്റാതായി, അതാണ് ഇന്നലെ കണ്ടത്. സ്പിന്നിന് അനുകൂല പിച്ച് ഉണ്ടാക്കാൻ കോച്ചും ക്യാപ്ത്യനും അവശ്യപെട്ടതായി ആണ് റിപ്പോർട്ടുകൾ വരുന്നത്. അത്തരം ഒരു പിച്ചിൽ അവസ്സാന ദിനം ബാറ്റ് ചെയ്യേണ്ടി വന്നതാണ് ഇന്ത്യക്കു പറ്റിയ അമളി . അവിടെ ആഫ്രിക്കൻ സ്പിന്നര്മാർ അത് വ്യക്തമായി മുതല്കെട്യ്ക്കുകയും ചെയ്തു. ചുരുക്കി പറഞ്ഞാൽ നമ്മൾ വെച്ച കെണിയിൽ നമ്മൾ തന്നെ വീണു എന്നർത്ഥം.

ഇത് ആദ്യം ആയിട്ടൊന്നുമല്ല സംഭവിക്കുന്നത്. മുൻപും പല തവണ സംഭവിച്ചതും ആണെന്നുള്ളതാണ് ഖേദകരമായ കാര്യം. 1987 ൽ ബെംഗളൂരിൽ ഇമ്രാൻ ഖാന്റെ പാകിസ്ഥാനെതിരെയും1996 ൽ കൊൽക്കത്തയിൽ ശ്രീലങ്കക്കെതിരെയും ഇതുപോലെ സ്പിൻ അനുകൂല പിച്ച് തയ്യാറാക്കി എതിരാളികളെ കെണിയിൽ ആക്കാൻ ശ്രമിച്ചപ്പോഴും ഇന്ത്യ തന്നെയാണ് ആ കെണിയിൽ വീണത്. വീണ്ടും പാഠം പഠിക്കാതെ ഗംഭീറും ടീം ഇതേ തന്ത്രം പ്രയോഗിച്ചു കുടുങ്ങുകയായിരുന്നു.

ഇന്നത്തെ ഇന്ത്യാ ക്രിക്കറ്റിന് ലോകോത്തര ബാറ്റിങ് നിരയും സാങ്കേതികവിദ്യയും, ഡാറ്റാ അനാലിസ്റ്റുകളും, സ്പെഷ്യലിസ്റ്റ് കോച്ചുകളും, ഹൈ-പെർഫോർമൻസ് സപ്പോർട് സംവിധാനങ്ങളുമെല്ലാം ലഭ്യമാണ്. പക്ഷേ അതിന്റെ നടുവിൽ, ഒരു അടിസ്ഥാനപരമായ തന്ത്രപരമായ പിഴവ് മാത്രം അവർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. സാഹചര്യങ്ങളെ തെറ്റായി വായിക്കുകയും, “സ്പിന്നിംഗ് പിച്ച് ഉണ്ടെങ്കിൽ വിജയം സ്വാഭാവികമായി ഇന്ത്യയ്ക്കാണ്” എന്ന പഴയ തെറ്റിദ്ധാരണ തുടരുകയും ചെയ്യുന്നത് ആണ് ഇത്.

കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സംഭവിച്ച തോൽവി ഒരു ഒറ്റപ്പിഴവ് അല്ല, മറിച്ചു ഇന്ത്യൻ ക്രിക്കറ്റ് നടത്തിയിട്ടുള്ള തെറ്റായ കണക്കുകൂട്ടലുകളുടെ വ്യക്തമായ തെളിവാണ് അത്. ചരിത്രം തന്നെയാണ് അത് വീണ്ടും വീണ്ടും തെളിയിക്കുന്നത്, ഇന്ത്യൻ മണ്ണിൽ തന്നെ തയ്യാറാക്കിയ സ്പിൻ പിച്ചുകളിലും എതിരാളികളുടെ സ്പിന്നർമാർ ഇന്ത്യൻ സ്പിന്നർമാരെക്കാൾ ഫലപ്രദരായി മാറുന്ന സംഭവങ്ങൾ അനവധി. ഏറ്റവും പുതിയ ഉദാഹരണം മാത്രം ആണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇന്നലെ കൊൽക്കത്തയിൽ നടന്ന ടെസ്റ്റ് മത്സരം.

ഇഡൻ ഗാർഡൻസിലെ കുറഞ്ഞ ബൗൺസുള്ള, വരണ്ട പൊടിയുള്ള പിച്ച് “ഇന്ത്യൻ സ്പിന്നിന് അനുകൂലം ആകുമെന്ന് കരുതി ടീം ഇന്ത്യ ഇറങ്ങിയത് എങ്കിലും, അതേ പിച്ചിൽ കൂടുതൽ കുശാഗ്ര ബുദ്ധിയോടും, കൂടുതൽ വൈവിധ്യമാർന്ന കോണുകളോടും, മെച്ചപ്പെട്ട ട്രാജക്ടറിയോടും ബൗൾ ചെയ്ത ദക്ഷിണാഫ്രിക്കൻ സ്പിന്നർമാരാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ഇതിനു പിന്നിലെ മുഖ്യ പിഴവുകൾ , പിച്ച് സ്വാഭാവികമായി സ്പിന്നിങ് ആയതല്ല. ബോർഡിൻറെ നിർദ്ദേശപ്രകാരം ക്യാപ്ത്യനും കോച്ചും ആവശ്യപ്പെട്ട പ്രകാരം ക്യൂറേറ്റർമാർ സ്പിന്നിന് അനുകൂല പിച്ച് ഉണ്ടാക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന റിപോർട്ടുകൾ പറയുന്നത്.
ഇത്തരം ബാറ്റിങ് പൊതുവെ ദുഷ്കരമായ പിച്ചിൽ ദക്ഷിണാഫ്രിക്കൻ സ്പിന്നർമാർ കൃത്യതയിലും തന്ത്രവിദ്യയിലും മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ഇന്ത്യൻ ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു .

ഇന്ത്യൻ ബാറ്റർമാർ സാങ്കേതികമായി നല്ല കളിയല്ല കാഴ്ച വെച്ചത് എന്നത് കൂടെ ആവുമ്പോൾ പരാജയം പൂർണ്ണമായി. പലരും മുൻകൂട്ടി നിഗമനം ചെയ്ത ഷോട്ടുകളാണ് കളിക്കാൻ ശ്രമിച്ചത്. ടേൺ ഉള്ള പിച്ചിൽ ഇന്ത്യൻ സ്പിന്നര്മാര്ക്ക് മുൻ‌തൂക്കം ലഭിക്കും എന്ന പഴയ തെറ്റിദ്ധാരണ വീണ്ടും ആവർത്തിച്ചു. വീണ്ടും തോൽവി ചോദിച്ചു വാങ്ങി എന്നർത്ഥം.

1987 ൽ പാകിസ്ഥാനെതിരെ ബാംഗ്ളൂർ ടെസ്റ്റിലും, 1996 ൽ കൊൽക്കത്തയിൽ ശ്രീലങ്കക്കെതിരെയും ഇത് പോലെ, സ്പിൻ പിച്ച് തയ്യാറാക്കി എതിരാളികളെ കറക്കി വീഴ്ത്താൻ ശ്രമിച്ച ഇന്ത്യ തന്നെയാണ് അന്ന് ആ കെണിയിൽ വീണത്. രണ്ട് കളിയിലും രണ്ടാമത് ബാറ്റിങ് ചെയ്ത ഇന്ത്യക്കു എതിരാളികളുടെ കറങ്ങി തിരിഞ്ഞു വന്ന പന്തുകളിൽ തകർന്നടിയുകയായിരുന്നു. ഇത് അല്പം പുറകോട്ട് പോയി പരിശോധിച്ചാൽ മനസ്സിലാകുന്നതേയുള്ളു.

 1987 മാർച്ച് 13 മുതൽ 17 വരെ ബാംഗളൂരിൽ വച്ചുനടന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റിൽ, ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ 16 റൺസിന് ആണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. സ്പിന്നിന് അനുകൂലമായിരുന്ന ആ പിച്ചിൽ രണ്ടാമത് ബാറ്റ് ചെയ്‌ത ഇന്ത്യൻ ടീം 221 എന്ന ചെറിയ ലക്ഷ്യം മാത്രം പിന്തുടർന്ന ഇന്ത്യ, പാകിസ്ഥാൻ സ്പിന്നർമാരായ തൗസീഫ് അഹമ്മദ്, ഇഖ്ബാൽ കാസിം എന്നിവരുടെ മാസ്മരിക പ്രഭാവത്തിന് കീഴിൽ തകർന്ന ഇന്ത്യയെ അന്ന് മുഖം രക്ഷിക്കാൻ ശ്രമിച്ചത്‌ ഒരാൾ മാത്രം ആയിരുന്നു, ലിറ്റിൽ മാസ്റ്റർ, സുനിൽ ഗാവാസ്കർ. ഗാവസ്‌കർ അന്ന് പൊടിമൂടി, പിളർന്ന പിച്ചിൽ ഗാവാസ്കറിന്റെ 96 റൺസ് ഇന്നും ടെസ്റ്റ് ചരിത്രത്തിലെ മികച്ച നാലാം ഇന്നിങ്‌സുകളിലൊന്നായി കരുതപ്പെടുന്നു. ഈ മത്സരം ഇന്നും ലോകമെമ്പാടുമുള്ള കോച്ചിംഗ് മാന്വലുകളിൽ ഉൾപ്പെടുത്തുന്നുണ്ട്. പിച്ച് തയ്യാറാക്കുമ്പോൾ “സ്വന്തം ടീമിന്റെ സാങ്കേതികത്വത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പിച്ച് ഒരിക്കലും തയ്യാറാക്കരുത്” എന്നതിന് ഒരു പാഠമായി.

 1996 ലെ ലോകകപ്പാണ് കെണിവച്ചു സ്വയം കുടുങ്ങിയ അടുത്ത മത്സരം. ഈ ലോകകപ്പ് സെമിയിൽ ഇന്ത്യ ശ്രീലങ്കയെ നേരിടുകയാണ്. കൽക്കത്ത ഈദൻ ഗാർഡൻ തന്നെയാണ് വേദി. ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും ഇരുണ്ട രാത്രികളിലൊനന്നായിരുന്നു ഈ മത്സരം. അന്നും ഇഡൻ ഗാർഡൻസിൽ സ്പിൻ സഹായിക്കുന്ന വരണ്ട പിച്ച് തയ്യാറാക്കിയതോടെ, ശ്രീലങ്കൻ സ്പിന്നർമാരായ മുരളീധരൻ, അരവിംദ ഡി സിൽവ, ധർമ്മസേന എന്നിവർ ഇന്ത്യയെ കറക്കിയെറിയുകയായിരുന്നു. ഒരു അവസരത്തിൽ 98 ന് ഒരു വിക്കറ്റ് മാത്രം നഷ്ടപെട്ടിരുന്ന ഇന്ത്യ 120 ന് എട്ടിലേക്കു കൂപ്പുകുത്തി. അതോടെ കാണികൾ ഗ്രൗണ്ട് കയ്യേറി, മത്സരമാകെ കലാപത്തിലേക്ക് നീങ്ങി. വീണ്ടും ഇത് കാണിക്കുന്നത് പിച്ച് ഇന്ത്യൻ സ്പിന്നർമാർക്കായി അനുകൂലമായി തയ്യാറാക്കിയതായിരുന്നു. പക്ഷേ എതിരാളികൾക്കാണ് അതിന്റെ പ്രയോജനം ലഭിച്ചത് . ഈ മത്സരം ഇന്നും “ഹോം അഡ്വാന്റേജ് അഹങ്കാരത്തിനു ഏറ്റ ഒരു തിരിച്ചടിക്ക് ” ഏറ്റവും വലിയ ഉദാഹരണമായി കണക്കാക്കപ്പെടുന്നു.

വേറെയും നിരവധി മത്സരങ്ങൾ ഉണ്ട്, ഈ പിച്ച് നിർമ്മാണത്തിന്റെ തിരിച്ചടിയായി ഓർമ്മിക്കാൻ. അതിൽ ഒന്നാണ്, 2017 ലെ ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിൽ പൂനെയിൽ വച്ച് നടന്ന ടെസ്റ്റ് മത്സരം. അന്നും സ്പിന്നിന് അനുകൂല പിച്ച് തയ്യാറാക്കി ആസ്‌ത്രേലിയക്കെതിരെ ഇറങ്ങിയപ്പോൾ, ആസ്‌ത്രേലിയയുടെ സ്പിന്നർ സ്റ്റീവ് ഒ’കീഫ് , 12 വിക്കറ്റ് നേടി, ഇന്ത്യൻ ബാറ്റിംഗ് നിറയെ അക്ഷരാർത്ഥത്തിൽ വട്ടം കറക്കി. ഫലമോ ഇന്ത്യക്ക്, 333 റൺസ് തോൽവി.

ഇനിയും ഉണ്ട് ഉദാഹരങ്ങൾ. 1977 ൽ ചെന്നൈയിൽ വച്ച് നടന്ന ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റിൽ, താരതമ്യേന സ്പിൻ ഡിപാർട്മെന്റിൽ മുൻഗണന ഇന്ത്യക്കാരായിരുന്നു. അതുകൊണ്ടു തന്നെ അന്നും സ്പിൻ പിച്ച് തയ്യാറാക്കി ഇംഗ്ലണ്ടിനെ നേരിടാൻ ഒരുങ്ങി. പക്ഷെ, കണക്കുകൂട്ടൽ എല്ലാം തെറ്റി. ഇംഗ്ലീഷ് സ്പിന്നർ ഡെറിക് അണ്ടർവുഡ് ഇന്ത്യയെ തകർത്തു.

മറ്റൊരു ഉദാഹരണം, 1969 ഇത് മുംബൈയിൽ നടന്ന ഇന്ത്യ -ന്യൂസീലൻഡ് ടെസ്റ്റ് മത്സരം ആയിരുന്നു . അന്നും സ്പിന്നിന് അനുകൂല പിച്ച് തയ്യാറാക്കിയപ്പോൾ ന്യൂസിലാൻഡ് സ്പിന്നർമാർ ഇന്ത്യയെ തകര്ത്തുവിട്ടു .

ഈ തെറ്റുകൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നതെന്തുകൊണ്ട്?

1. അതിയായ ഹോം അഡ്വാന്റേജ് ആത്മവിശ്വാസം
2. എതിരാളികളുടെ സ്പിന്നർമാരെ വിലകുറച്ചു കാണുന്നത്
3. ക്യാപ്റ്റൻ–കോച്ച് സമ്മർദം മൂലം തയ്യാറാക്കുന്ന ‘അനുകൂല പിച്ചുകൾ’
4. ഇന്ത്യൻ ബാറ്റർമാർക്ക് ഗുണമേൻമയുള്ള സ്പിൻ നേരിടാനുള്ള സാങ്കേതിക കുറവ്
5. “അനുകൂലമായ പിച്ച് വേണം” എന്ന അമിത സമ്മർദം ക്യൂറേറ്റർമാരിൽ അനാവശ്യമായി ചെലുത്തുന്നത് കൊണ്ട് ഇത്രയും പഴയ അനുഭവങ്ങൾ ഉണ്ടെന്നിരിക്കെ, ഇന്ത്യ ഇപ്പോഴും പാഠം പഠിക്കാത്ത, വീണ്ടും വീണ്ടും സ്പിന്നിന് അനുകൂല പിച്ച് ഉണ്ടാക്കുന്നതിതിനു പിന്നിൽത്തന്നെയാണ് .

ബെംഗളൂരുലെയും (1987) , കൊൽക്കത്തയിലെയും (1996), പൂനെയിലെയും , (2017) ഇന്നലെ വീണ്ടും , കൊൽക്കത്തയിലെയും (2025 ), എല്ലാ സംഭവങ്ങളും ഒരേയൊരു സത്യമാണ് വിളിച്ചുപറയുന്നത്: “നാട്ടിൽ മത്സരം നടക്കുമ്പോൾ, പിച്ച് അനുകൂലമാക്കിയത് കൊണ്ട് മാത്രം മത്സരം ജയിക്കില്ല. കഴിവാണ് കളി ജയിപ്പിക്കുന്നത്.”

ലോകം മാറിയിരിക്കുന്നു. എല്ലാ ടീമുകൾക്കും എല്ലാ സാങ്കേതിക വിശകലനം, ഡാറ്റ അനാലിസിസ്, ശാസ്ത്രീയമായ പ്ലാനിങ് എന്നിവ ലഭ്യമാണ്. അപ്പോഴും, ഇന്ത്യയുടെ പഴയ സ്പിൻ പ്രതാപം നിലനിർത്താൻ വേണ്ടി മാത്രം സ്പിൻ പിച്ചുകൾ തയ്യാറാക്കപ്പെടുമ്പോൾ നമുക്ക് നഷ്ടപ്പെടുന്നത് മത്സര വിജയങ്ങളാണ് എന്ന് തലപ്പത്ത് ഇരിക്കുന്നവർ മനസ്സിലാക്കിയാൽ നന്നായിരുന്നു .

ഈ തോൽവി ഇന്ത്യക്ക് നൽകുന്ന പാഠങ്ങൾ താഴെ പറയുന്നവയാണ് :

1 . പിച്ചുകൾ സ്വാഭാവികമായിരിക്കണം; കൃത്രിമമായി ഉണ്ടാക്കരുത് .
2 . കഴിവ് കൊണ്ടാണ് ജയങ്ങൾ നേടേണ്ടത്, പിച്ച് അനുകൂലമാക്കുന്നതിലൂടെ അല്ല
3 . എതിരാളികളുടെ സ്പിന്നർമാർ പലപ്പോഴും ഇന്ത്യയെക്കാൾ മികച്ചവരാകാം
4 . ബാറ്റിങിലെ സാങ്കേതിക മികവ്— പ്രത്യേകിച്ച് സ്പിന്നിനെതിരെ — വിജയത്തിന്ആധാരമാണ്

ഇതൊക്കെ മാറ്റിയില്ലെങ്കിൽ, നമുക്ക് തോൽവികൾ വീണ്ടും വീണ്ടും നേരിടേണ്ടി വരും 

✍️ അഡ്വക്കേറ്റ് സലിൽ കുമാർ

Content Summary: The Indian team trapped itself by preparing substandard spin pitches.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !