എടപ്പാൾ: കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർത്തതിന്റെ ഉത്തരവാദിത്വം മന്ത്രി കെ.ടി.ജലീലിനാണെന്ന് കോണ്ഗ്രസ് നേതാവ് വി.എം.സുധീരൻ. കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് തവനൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി നരിപറന്പിൽ സംഘടിപ്പിച്ച ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർ പോലും അയോഗ്യത കൽപ്പിച്ച മറ്റൊരു മന്ത്രി കേരള ചരിത്രത്തിൽ കേട്ട് കേൾവിയില്ല.
ഒരു നിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാൻ ജലീലിന് അവകാശമില്ല. മന്ത്രിയുടെ രാജി ആവശ്യപ്പെടാത്ത മുഖ്യമന്ത്രി അഴിമതിയ്ക്ക് കുട പിടിക്കുകയാണെന്നും വി.എം.സുധീരൻ പറഞ്ഞു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് സി.എ.ഖാദർ അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ല ചെയർമാൻ പി.ടി.അജയ് മോഹൻ, സി.ഹരിദാസ്, ടി.പി.മുഹമ്മദ്, എ.എം.രോഹിത്, പി.ഇഫ്തിക്കറുദീൻ, സിദ്ധീഖ് പന്താവൂർ, കെ.ജി.ബെന്നി, കരീം പോത്തനൂർ, എസ്.സുധീർ, സി.ആർ.മനോഹരൻ, കറുത്തേടത്ത് ആനന്ദൻ, എം.ടി.അറമുഖൻ, കെ.വി. മോഹനൻ, കൊടക്കാട്ടിൽ മുഹമ്മദ്, കുഞ്ഞിമൊയ്തീൻ, പ്രകാശൻ കാലടി, സദാനന്ദൻ തവനൂർ, എന്നിവർ പ്രസംഗിച്ചു.
സമാപന സമ്മേളനം കെപിസിസി സെക്രട്ടറി വി.എ.കരീം ഉദ്ഘാടനം ചെയ്തു. ഉപവാസ സമരത്തിന് അഭിവാദ്യമർപ്പിച്ച് കഐസ്യു, യൂത്ത് കോണ്ഗ്രസ്, മഹിളാ കോണ്ഗ്രസ്, കർഷക കോണ്ഗ്രസ്, ഐഎൻടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു.
പ്രകാശൻ കാലടി,ആഷിഫ് പൂക്കരത്തറ, കണ്ണൻ നന്പ്യാർ, പ്രസന്നകുമാരി, വിൻസി ചാമ പറന്പിൽ, നാഥൻ എടപ്പാൾ, യു.ഹമീദ്, യൂസഫ് കളത്തിൽ പറന്പിൽ, വി.വി. സുരേഷ് ബാബു, ഷമീർ മിന്നത്ത് നേതൃത്വം നൽകി.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.
