കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കാനിരിക്കെ ബില്ലിനെതിരെ ലോക്‌സഭയില്‍ അടിന്തര പ്രമേയ നോട്ടീസ് നല്‍കി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ദേശിയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി. ലോക്‌സഭയുടെ ഇന്നത്തെ ബിസിനസ്സ് പട്ടികയില്‍ ഉള്‍പ്പെടുത്തി പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ബില്ല് അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് അഡ്‌ജോര്‍മെന്റ് മോഷന്‍ നോട്ടീസ് നല്‍കിയത്.
വ്യാപക പ്രതിഷേധങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കുമിടയില്‍ പൗരത്വ ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ വെക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. ലോക്‌സഭാ നടപടി ക്രമങ്ങളില്‍ ഇന്ന് ഉച്ചക്കു ശേഷം പൗരത്വ ഭേദഗതി ബില്‍ അവതരണം ഷെഡ്യൂള്‍ ചെയ്തിട്ടുമുണ്ട്. ഇന്നുതന്നെ ചര്‍ച്ച ചെയ്ത് ബില്‍ പാസാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
മതത്തിന്റെ പേരില്‍ ഇന്ത്യയെ രണ്ടു തട്ടാക്കി തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിട്ടുണ്ട്. സമാന മനസ്‌കരായ കക്ഷികളുമായി ചേര്‍ന്ന് ബില്ലിനെ ഇരുസഭകളിലും എതിര്‍ക്കുമെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും കഴിഞ്ഞ ദിവസം വ്യക്തമാക്കി




