mediavisionlive.in

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രവാസി സമൂഹം പ്രതികരിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം


ജിദ്ദ: ഇന്ത്യൻ ഭരണഘടനയെ പ്രത്യാക വിഭാഗങ്ങൾക്ക് പരിമിതപെടുത്താൻ ബി ജെ പി ഗവർമെന്റ് പാസ്സാക്കിയെടുത്ത പൗരത്വ ഭേതഗതി ബില്ലിനെതിരെ പ്രവാസി സമൂഹം പ്രതികരിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം.

മതത്തിന്റെ പേരിൽ രാജ്യത്തെ പൗരന്മാരെ വേർതിരിക്കാൻ പാടില്ല എന്ന ഭരണകൂടത്തിന്റെ സത്തയെ നിഷ്പ്രഭമാക്കിയാണ് ബില്ല് പാസ്സാക്കിയത്. രാജ്യത്ത് പൗരന്മാർക്ക് ഭരണഘടന അനുവദിച്ചു നൽകുന്ന സമത്വവും മറ്റു അവകാശങ്ങളും അവഗണിച്ചു കേന്ദ്ര സർക്കാർ നടപ്പാക്കാൻ ശ്രമിക്കുന്ന ബില്ലു രാജ്യത്തെ ദ്രുവീകരണത്തിലേക്കു എത്തിക്കും. 

വിവിധ കോണുകളിൽ നിന്നും വർഷങ്ങളായി ന്യൂന പക്ഷ സമൂഹം അക്രമങ്ങൾ നേരിട്ടുകൊണ്ടിരിക്കെ തന്നെ അവർക്കുമേൽ ഭരണകൂടം നേരിട്ട് നടത്തുന്ന അക്രമമായേ ഇതിനെ കാണാൻ പറ്റൂ .1955 ലെ പൗരത്വ ചട്ടം ഭേതഗതി ചെയ്ത് തയ്യാറാക്കിയതാണ് ഈ ബില്ല് പാർലമെന്റിനു ഭേദഗതിവരുത്താൻ അവകാശമില്ല.

1925ൽ രൂപം കൊണ്ട ആർ എസ് എസ് സ്വപ്നം കണ്ട മനുരാജ്യം സ്ഥാപിച്ചീടാന്‍ വേണ്ടിയാണ്‌ വംശീയതയുടെ വിഷബീജം തലയിലേറ്റിയ സംഘികൾ ഇത്തരം തീരുമാനങ്ങളുമായി മുന്നോട്ട് പോവുന്നത് .പ്രവാസികളും,മറ്റു ഇതര സമൂഹങ്ങളും ഇത്തരം കിരാത തീരുമാനങ്ങൾക്കെതിരെ മുന്നോട്ട് വരണമെന്ന് യോഗം അവശ്യപെട്ടു .സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി,വൈസ് പ്രസിഡന്റ് ശാഹുൽ ഹമീദ് ചേലക്കര ,സെക്രട്ടറി മുഹമ്മദ്‌കുട്ടി തിരുവേഗപ്പുറ,യാഹുട്ടി ,ഹസ്സൻ മങ്കട എന്നിവർ സംബന്ധിച്ചു .


Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !