ജി.സി.സി ഉച്ചകോടി റിയാദിൽ നടന്നു: ഖത്തർ പ്രധാന മന്ത്രിയെ സൽമാൻ രാജാവ് സ്വീകരിച്ചു


ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ഖലീഫ അൽഥാനിയും,
 സൗദി ഭരണാധികാരി സൽമാൻ രാജാവും

മൻസൂർ എടക്കര

ജിദ്ദ: 40ാമത് ജി.സി.സി ഉച്ചകോടി റിയാദിൽ നടന്നു. ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ഖലീഫ അൽഥാനിയാണ് ഉച്ചകോടിയിൽ പങ്കെടുത്തത്.

 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഖത്തർ പ്രധാനമന്ത്രിയെ സൗദി ഭരണാധികാരി ഉൗഷ്മളമായി സ്വീകരിച്ചു. കഴിഞ്ഞ മെയ്മാസം മക്കയിൽ നടന്ന അടിയന്തര ഉച്ചകോടിയിലും പ്രധാനമന്ത്രി  ശൈഖ് അബ്ദുല്ല ബിൻ നാസർ ഖലീഫ അൽഥാനി പങ്കെടുത്തിരുന്നു. ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മുഹമ്മദ് അൽ സയിദ്, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തും, ബഹ്റൈൻ ഭരണാധികാരി കിങ് ഹമദ് ബിൻ ഇസ അൽ ഖലിഫ, കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹമദ് എന്നിവർ എത്തി.

നേരത്തെ യു എ ഇ ആസ്ഥാനമായ അബുദാബിയിൽ നടക്കുമെന്ന് പ്രഖ്യാപിച്ച ഉച്ചകോടി ആസ്ഥാന നഗരിയിൽ ചേരാൻ യു എ ഇ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സൗദി തലസ്ഥാന നഗരിയായ ജിസിസി ആസ്ഥാന കേന്ദ്രത്തിൽ വെച്ച് ഉച്ചകോടി ചേരുന്നത്. 

പ്രതിസന്ധികള്‍ തരണം ചെയ്തതാണ് ജിസിസിയുടെ ചരിത്രമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സൗദി  ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ഐക്യത്തിന്റെ പുതിയ പ്രതീക്ഷകള്‍ക്കാണ് ഉച്ചകോടി തുടക്കം കുറിക്കുന്നതെന്ന് കുവൈത്ത് അമീര്‍ പറഞ്ഞു. ആറ് ജിസിസി അംഗ രാജ്യങ്ങളുടെയും സഹകരണ വര്‍ധിപ്പിക്കുന്നതായിരുന്നു ഉച്ചകോടിയുടെ പ്രധാന അജണ്ട. ഇറാനെതിരെ ഒറ്റക്കെട്ടായ നീക്കം ആഹ്വാനം ചെയ്താണ് ഉച്ചകോടിക്ക് സല്‍മാന്‌ രാജാവ് തുടക്കം കുറിച്ചത്. അംഗ രാജ്യങ്ങളുടെ ഐക്യത്തിനും ആഹ്വാനമുണ്ടായി.


ആറ് ജിസിസി അംഗ രാജ്യങ്ങളുടെയും സാന്പത്തിക, സുരക്ഷാ സഹകരണം വര്‍ധിപ്പിക്കുന്നതും യോഗത്തില്‍ ചര്‍ച്ചയായി. 2025-ഓടെ ജിസിസി രാജ്യങ്ങളുടെ സന്പൂര്‍ണ സാമ്പത്തിക സഹകരണമാണ് ജിസിസിയുടെ ലക്ഷ്യം. ഇതിന് മുന്നോടിയായി ഐക്യം രാജ്യങ്ങള്‍ക്കിടയില്‍ വര്‍ധിപ്പിക്കും. ഖത്തര്‍ വിഷയം പ്രത്യേകമായി ചര്‍‌ച്ചയായില്ല. എങ്കിലും സഹകരണ ചര്‍ച്ചകള്‍ പുതിയ പ്രതീക്ഷയാണെന്നും അടുത്ത ഉച്ചകോടിയില്‍ അത് പ്രതിഫലിക്കുമെന്നും കുവൈത്ത് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. യമന്‍, ഫലസ്തീന്‍ ജനതക്ക് ഉച്ചകോടി ഐക്യജാര്‍‌ഢ്യം പ്രഖ്യാപിച്ചു.




Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.



നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !